Thursday, March 19, 2026 Last Updated 14 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Jun 2025 01.25 PM

' ലഹരിക്കെതിരെയാണ് ആ നമ്പര്‍ ഉപയോഗിക്കേണ്ടത്, മമ്മൂക്കയുടെ വിശേഷങ്ങള്‍ അറിയാനല്ല'

about, talk

വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടിയും സര്‍ക്കാരും കൈകോര്‍ക്കുന്ന ഒരു പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരുന്നു. ടോക് ടു മമ്മൂക്ക എന്നാണ് പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്. ലഹരിമരുന്ന് ഉപയോഗത്തെയും കച്ചവടത്തെയും കുറിച്ചുളള വിവരങ്ങള്‍ ഫോണിലൂടെ െകെമാറാനുളള സംവിധാനമാണിത്. 6238877369 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.

ലഹരിയുമായി ബന്ധപ്പട്ട വിവരങ്ങള്‍ അറിയിക്കാന്‍ വിളിക്കുമ്പോള്‍ മമ്മൂട്ടി സ്വന്തം ശബ്ദത്തിലാണ് ഇതിലേക്ക് സ്വാഗതം ചെയ്യുന്നത്. ശേഷം ലഹരി മരുന്ന് വിപണനത്തെക്കുറിച്ചോ ഉപയോഗത്തെക്കുറിച്ചോ നിങ്ങള്‍ക്ക് കൈമാറാനുള്ള വിവരങ്ങള്‍ പറയാം. അത് കൃത്യമായി രേഖപ്പെടുത്തി അടിയന്തര നടപടികള്‍ക്കായി അധികാരികള്‍ക്ക് കൈമാറും.

ഈ അവസരത്തില്‍ ലഹരിക്കെതിരെയാണ് ഈ നമ്പര്‍ ഉപയോഗിക്കേണ്ടതെന്നും മമ്മൂട്ടിയുടെ വിശേഷങ്ങള്‍ അറിയാനല്ലെന്നും പറയുകയാണ് നടന്റെ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസ്. അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ അന്‍്വേഷിച്ചുകൊണ്ടുളള കോളുകളുടെ എണ്ണം കൂടുമ്പോള്‍, പദ്ധതിയുടെ യഥാര്‍ത്ഥ ലക്ഷ്യം മുന്‍ നിറുത്തി വരുന്ന കോളുകള്‍ വേര്‍തിരിച്ചെടുക്കാന്‍ വലിയ പ്രയാസം അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

'പദ്ധതി പ്രഖ്യാപിച്ച് 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ ''ടോക് ടു മമ്മൂക്കയിലേക്ക് ''വന്ന ആയിരക്കണക്കിന് കോളുകള്‍ പദ്ധതിയുടെ വിജയം വിളിച്ചു പറയുമ്പോളും ഒരു കാര്യം ഓര്‍മിപ്പിക്കേണ്ടി വരുന്നു .ലഹരി കച്ചവടങ്ങള്‍ക്കെതിരെയും ലഹരിക്ക് അടിമപ്പെട്ടവരുടെ കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തുന്നതിനും വേണ്ടിയാണ് ആ നമ്പര്‍ ഉപയോഗിക്കേണ്ടത്. മമ്മൂക്കയുടെ ശബ്ദം കേള്‍ക്കുന്നതിനും അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ അന്വേഷിച്ചുകൊണ്ടുമുള്ള കോളുകളുടെ എണ്ണം കൂടുമ്പോള്‍ പദ്ധതിയുടെ യഥാര്‍ത്ഥ ലക്ഷ്യം മുന്‍ നിറുത്തി വരുന്ന കോളുകള്‍ വേര്‍തിരിച്ചെടുക്കുവാന്‍ വലിയ പ്രയാസം അനുഭവപ്പെടുന്നുണ്ട്. മമ്മൂക്ക ലക്ഷ്യമിടുന്ന യഥാര്‍ത്ഥ ലക്ഷ്യം നേടുന്നതിന്, ലഹരി ഉപഭോഗം തുടച്ചുനീക്കുന്നതിന് നമുക്ക് ഒരുമിച്ച് പോരാടാം'', എന്നായിരുന്നു പിആര്‍ഒ യുടെ വാക്കുകള്‍.

Ads by Google
Friday 27 Jun 2025 01.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google