Thursday, March 19, 2026 Last Updated 17 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Jun 2025 12.08 PM

ജെറമി ഐറോണ്‍സിനൊപ്പം ഹോളിവുഡില്‍ അരങ്ങറ്റം കുറിക്കുന്നത് സ്വപ്‌നസാക്ഷാത്കാരം; വരലക്ഷ്മി ശരത്കുമാര്‍

varalaxmi-sarathkumar-
photo-www.instagram.com/varusarathkumar/

തമിഴ് നടൻ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത്കുമാരിനെ മലയാളികൾക്ക് പരിചയം കസബ എന്ന ചിത്രത്തിൽ മമ്മൂട്ടിയോട് ഏറ്റുമുട്ടി നിന്ന നായികയായിട്ടാണ്. തമിഴിലും തെലുങ്കിലും ഹിന്ദിയിലും എല്ലാം ഇതിനോടകം മികച്ച സിനിമകളും വെബ്സീരീസുകളും ചെയ്ത വരലക്ഷ്മി ഇതാ ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. ജെറമി ഐറോൺസ് നായകനാകുന്ന ചിത്രത്തിലൂടെയാണ് വരലക്ഷ്മിയുടെ ഹോളിവുഡ് അരങ്ങേറ്റം

റിസാന - എ കേജ്ഡ് ബേർഡ്"സിനിമയുടെ സംവിധാനം നിർവഹിക്കുന്നത് മുതിർന്ന സംവിധായകൻ ചന്ദ്രൻ രത്നമാണ്. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിയ്ക്കുന്നത്. ഓസ്കാർ ജേതാവായ ജെറമി ഐറോൺസിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് തന്നെ സംബന്ധിച്ച് അവിശ്വസിനീയമായ ഒന്നാണ് എന്ന് വരലക്ഷ്മി പറയുന്നു.

ദി ലയേൺ കിങ് എന്ന ചിത്രത്തിലെ സ്കാർ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയത് ജെറമി ഐറോൺസ് ആണ്, എന്റെ എക്കാലത്തെയും ഇഷ്ടപ്പെട്ട സിനിമയാണ് ദി ലയേൺ കിങ്. അതിലെ ഓരോ ഡയലോഗുകളും എനിക്ക് മന:പാഠമാണ്. അങ്ങനെയുള്ള ജെറമി ഐറോൺസിനൊപ്പം ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുക എന്നത് ശരിക്കും എനിക്ക് സ്വപ്നസാക്ഷാത്കാരമാണ്. ഹോളിവുഡിൽ എന്നല്ല, ലോക സിനിമയിൽ തന്നെ എനിക്കേറ്റവും ഇഷ്ടപ്പെട്ട നടനാണ് അദ്ദേഹം

അത് മാത്രമല്ല, ചന്ദ്രൻ രത്നത്തിന്റെ സിനിമയുടെ ഭാഗമാകുക എന്നതും കരിയറിലെ വലിയ നേട്ടമാണ്. ശ്രീലങ്കൻ സിനിമയുടെയും, ലോക സിനിമയുടെ തന്നെയും മുഖഛായ മാറ്റിയ സുമതി സുറ്റുഡിയോസ് നിർമിയ്ക്കുന്ന ചിത്രത്തിലൂടെ ഹോളിവുഡിൽ തുടക്കം കുറിക്കുക എന്നതും അഭിമാനമാണ്. ഇത്രയും വലിയ ഇതിഹാസ താരങ്ങൾക്കൊപ്പം തുടക്കം കുറിക്കുന്നു എന്ന സന്തോഷത്തിവാണ് ഞാൻ - വരലക്ഷ്മി ശരത്കുമാർ പറഞ്ഞു

ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് റിസാന - എ കേജ്ഡ് ബേർഡ് ഒരുക്കുന്നത്. 2013-ൽ സൗദി അറേബ്യയിൽ വിവാദപരമായി വധിക്കപ്പെട്ട ശ്രീലങ്കൻ വീട്ടുജോലിക്കാരി റിസാന നഫീഖിന്റെ കഥയാണ് ചിത്രം. വിദൂഷിക റെഡ്ഡിയാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. ശക്തവും രാഷ്ട്രീയ പ്രാധാന്യമുള്ളതുമായ ഈ വൈകാരിക കഥയിൽ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായിട്ടാണ് വരലക്ഷ്മി എത്തുന്നത്.

Ads by Google
Friday 27 Jun 2025 12.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google