Thursday, March 19, 2026 Last Updated 7 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Jun 2025 11.32 AM

ഈ വിവാദം മഞ്ജു വാര്യരെക്കുറിച്ച് ഞാന്‍ എഴുതിയ പോസ്റ്റ് മുക്കാന്‍; ജോജു വെറും ഉപകരണം മാത്രമെന്ന് സനല്‍ കുമാര്‍

sanal-kumar-

ചുരുളി വിവാദത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. നിലനില്‍പിന് വേണ്ടി ആരെയും തള്ളിപ്പറയാനും ചതിക്കാനും മടിയില്ലാത്ത, നിലപാടില്ലാത്ത അഭിനേതാവ് എന്നാണ് ജോജുവിനെ സനല്‍ കുമാര്‍ വിശേഷിപ്പിക്കുന്നത്.

അതേസമയം മഞ്ജു വാര്യരെക്കുറിച്ചു താന്‍ എഴുതിയ പോസ്റ്റ് ഉത്തരമില്ലാതെ മുക്കുന്നതിന് കണ്ടെത്തിയ ഒരുപാധിയാണ് ഈ വിവാദം എന്നും സനല്‍ കുമാര്‍ പറയുന്നുണ്ട്. ജോജു ഒരു പാവം ഉപകരണം മാത്രമാണെന്നും സനല്‍ കുമാര്‍ പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സനല്‍ കുമാറിന്റെ പ്രതികരണം.

പ്രിയപ്പെട്ട ലിജോ ഇയാള്‍ ഒരു പാവം ഉപകരണം മാത്രമാണ്. നിലനില്‍പിന് വേണ്ടി ആരെയും തള്ളിപ്പറയാനും ചതിക്കാനും മടിയില്ലാത്ത, നിലപാടില്ലാത്ത ഒരു അഭിനേതാവ്. സിനിമയില്‍ തെറിവിളിച്ചതില്‍ പശ്ചാത്തപിക്കുന്ന ഇയാള്‍ ജീവിതത്തില്‍ ഒരു കാര്യവുമില്ലാതെ എന്നെ വിളിച്ച തെറി ഞാന്‍ റെക്കോര്‍ഡ് ചെയ്ത് പൊതുസമൂഹത്തിന് മുന്നില്‍ വെച്ചിട്ടുണ്ട്. അത്രയും ചീഞ്ഞ വാക്കുകളൊന്നും അയാള്‍ ചെയ്ത കഥാപാത്രം പറയുന്നില്ല.

ഈ പാവം ചതിയന്‍ ഇപ്പോള്‍ ഇങ്ങനെയൊരു ഗുണ്ട് പൊട്ടിച്ചിരിക്കുന്നത് കേരളത്തിന്റെ പൊതുമനസാക്ഷിയെ നിയന്ത്രിക്കുന്ന സോഷ്യല്‍ എഞ്ചിനീയറിങ്ങ് നടത്തുന്ന നുണ ഫാക്ടറിയുടെ താല്പര്യ പ്രകാരമാണ്. അതിന് കാരണം ലിജോയോ ചുരുളിയോ തെറിയോ അല്ല. മഞ്ജു വാര്യരെക്കുറിച്ചു ഞാന്‍ എഴുതിയ പോസ്റ്റ് ഉത്തരമില്ലാതെ മുക്കുന്നതിന് കണ്ടെത്തിയ ഒരുപാധിയാണ് ഈ വിവാദം. ഇയാള്‍ ഇങ്ങനെ ഉപകരണം ആക്കപ്പെടുന്ന കാര്യം ഇയാള്‍ പോലും അറിയുന്നുണ്ടോ എന്നെനിക്ക് സംശയമുണ്ട്-സനല്‍ കുമാര്‍ കുറിച്ചു.

Ads by Google
Friday 27 Jun 2025 11.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google