Thursday, March 19, 2026 Last Updated 6 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Jun 2025 10.24 AM

കാടിന്റെ പശ്ചാത്തലത്തില്‍ യോദ്ധാവിന്റെ വേഷത്തില്‍ രശ്മിക മന്ദാന; പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് താരം

shares, her

തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് രശ്മിക മന്ദാന. '' ഹണ്ടഡ്് , വൂണ്ടഡ്, അണ്‍ബ്രോക്കണ്‍'' എന്ന ടാഗ്‌ലൈനോടു കൂടിയ ഈ പോസ്റ്ററില്‍ ഒരു പോരാളിയെപ്പോലെ നില്‍ക്കുകയാണ് രശ്മിക. '' രശ്മിക അണ്‍ഷീല്‍ഡ്'' എന്ന വാചകത്തോടെയാണ് പോസ്റ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമയുടെ ടൈറ്റില്‍ 2025 ജൂണ്‍ 27-ന് രാവിലെ 10:08-ന് പ്രഖ്യാപിക്കുമെന്ന് രശ്മിക ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.

പോസ്റ്ററില്‍ രശ്മിക ഒരു യോദ്ധാവിന്റെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. കാടിന്റെ പശ്ചാത്തലത്തില്‍, കൈയില്‍ ഒരു കുന്തവുമായി നില്‍ക്കുന്ന രശ്മികയെ കാണാം. വലതുവശത്ത് ഒരു മരം കത്തുന്നതും, ഒരു കൂട്ടം ആയുധധാരികളായ പുരുഷന്മാര്‍ അവരെ ലക്ഷ്യമാക്കി വരുന്നതും പോസ്റ്ററില്‍ ദൃശ്യമാണ്.

കുബേര ആണ് രശ്മികയുടേതായി ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം.

Ads by Google
Friday 27 Jun 2025 10.24 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google