Thursday, March 19, 2026 Last Updated 3 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Jun 2025 08.49 AM

ജീവിതത്തിലും സിനിമയിലും എന്റെ ഒറ്റക്കൊമ്പന്‍; കുറിപ്പുമായി മാധവ് സുരേഷ്

madhav-suresh
photo-www.instagram.com/the.real.madhav

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ സ്‌നേഹക്കുറിപ്പുമായി മകന്‍ മാധവ് സുരേഷ്. ജീവിതത്തിലും സിനിമയിലും അച്ഛന്‍ തലയെടുപ്പുളള ഒറ്റക്കൊമ്പനാണെന്ന് മാധവ് പറയുന്നു. ജനഹൃദയങ്ങളെ കീഴടക്കി വിജയക്കുതിപ്പ് തുടരട്ടെ എന്നും മാധവ് ആശംസിച്ചു. എന്റെ സൂപ്പര്‍സ്റ്റാറിന് ജന്മദിനാശംസകള്‍ എന്നുപറഞ്ഞാണ് മാധവ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ അച്ഛന് പിറന്നാള്‍ ആശംസിച്ചത്.

ജീവിതത്തിലും സിനിമയിലും എന്റെ ഒറ്റക്കൊമ്പന്‍. ആര് പിന്തുണയ്ക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ഒരിക്കലും അച്ഛന്‍ തീരുമാനങ്ങള്‍ എടുത്തിട്ടില്ല, എല്ലായ്‌പ്പോഴും സ്വന്തം കഴിവില്‍ വിശ്വസിച്ചു. സ്വന്തം ആവശ്യങ്ങളെക്കാള്‍ മറ്റുളളവരുടെ ആവശ്യങ്ങള്‍ക്ക് എല്ലായ്‌പ്പോഴും മുന്‍ഗണന നല്‍കി, ഒരു വര്‍ഷമോ ഒരു ദശാബ്ദമോ അല്ല സിനിമയില്‍ ഉണ്ടായിരുന്ന 39 വര്‍ഷവും , രാഷ്ട്രീയക്കാരനായ 11 വര്‍ഷവും അതിലുപരി ജീവതകാലം മുഴുവനും എല്ലാറ്റിനുമുപരിയായി ഞങ്ങള്‍ക്ക് ഏറ്റവും നല്ല അച്ഛനായി.

madhav-suresh

അച്ഛന്‍ എന്താണോ അതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു, അമ്മയോടൊപ്പം നിന്ന് മക്കള്‍ക്ക് ഏറ്റവും നല്ല അച്ഛാനയി കുടുംബത്തിലെ നെടും തൂണായി ഞങ്ങള്‍ക്ക് താങ്ങും തണലും നല്‍കുന്ന തണല്‍മരമായി നിലകൊളളുന്നത് ഞങ്ങള്‍ വിലമതിക്കുന്നു. ഹൃദയങ്ങള്‍ കീഴടക്കുകയും പോരാട്ടങ്ങളില്‍ വിജയിക്കുകയും ചെയ്യുന്നത് തുടരുക, അച്ഛന്‍ അതിനായിട്ടാണ് ജനിച്ചത്. കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകാനുളള ശക്തിയുണ്ടാകട്ടെ. അമ്മ, ഇന്നാമ്മുമ്മ , ഗോകു, ബാഗി, ബൂ എന്നിവര്‍ക്കൊപ്പം ഞാനും എന്റെ സൂപ്പര്‍സ്റ്റാറിന് ജന്മദിനാശംകള്‍ നേരുന്നു- മാധവ് സുരേഷ് കുറിച്ചു.

Ads by Google
Friday 27 Jun 2025 08.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google