Monday, March 23, 2026 Last Updated 3 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Jun 2025 05.44 PM

ഹിന്ദി എല്ലാ ഭാഷകളുടെയും സുഹൃത്ത്; ഒരു വിദേശ ഭാഷയെയും എതിര്‍ത്തിട്ടില്ലെന്ന് അമിത് ഷാ

amit shah

ന്യൂഡല്‍ഹി: ഹിന്ദി രാജ്യത്തെ മറ്റുഭാഷകളുടെ ശത്രുവല്ലെന്നും സുഹൃത്താണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരുവിദേശ ഭാഷയോടും വിരോധമില്ലെന്നും അമിത് ഷാ പറഞ്ഞു. ഭാഷാ വകുപ്പിന്റെ സുവര്‍ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ. എല്ലാ സംസ്ഥാന സര്‍ക്കാരുകളും പ്രാദേശിക ഭാഷയില്‍ മെഡിക്കല്‍, എന്‍ജിനിയറിങ് വിദ്യാഭ്യാസം നല്‍കാന്‍ മുന്‍ കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സഹായം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. ഹിന്ദി രാജ്യത്തെ മറ്റു ഭാഷകളുടെ ശത്രുവല്ലെന്നും സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു രാജ്യത്തെ ഭാഷകള്‍ പ്രോത്സാഹിപ്പിക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും അമിത് ഷാ പറഞ്ഞു. ഒരു ഭാഷയോടും വിരോധമില്ല. വിദേശ ഭാഷയോടും വിരോധമില്ല. എന്നാല്‍, നമ്മുടെ ഭാഷകള്‍ സംസാരിക്കാനും പ്രോത്സാഹിപ്പിക്കാനും എല്ലാവരും ശ്രമിക്കണം. നമ്മുടെ ഭാഷയില്‍ ചിന്തിക്കുകയും വേണം. സ്വന്തം ഭാഷയില്‍ സംസാരിക്കാതെയും അഭിമാനിക്കാതെയും അടിമത്ത മനോഭാവത്തില്‍നിന്നും പുറത്തുവരാനാകില്ലെന്നും അമിത് ഷാ പറഞ്ഞു.

Ads by Google
Thursday 26 Jun 2025 05.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google