Monday, March 23, 2026 Last Updated 3 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Jun 2025 04.45 PM

ആശീര്‍ നന്ദയുടെ ആത്മഹത്യ: വീഴ്ച്ച ഏറ്റുപറഞ്ഞ് സ്കൂൾ മാനേജ്മെൻ്റ്

അധ്യാപകരെ പുറത്താക്കിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആശീര്‍ നന്ദയുടെ പിതാവ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു .
uploads/news/2025/06/788105/4.gif
photo - facebook

പാലക്കാട്: നാട്ടുകൽ ചോളോട് ഒൻപതാം ക്ലാസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ വീഴ്ച്ച ഏറ്റുപറഞ്ഞ് സ്കൂൾ മാനേജ്‌മെന്റ് . വിദ്യാര്‍ഥികളെ കൊണ്ട് മാര്‍ക്ക് കുറഞ്ഞാല്‍ താഴെയുള്ള ക്ലാസ്സില്‍ പോയിരിക്കാം എന്ന് എഴുതി വാങ്ങാറില്ല എന്ന മാനേജ്‌മെന്റ് വാദം പൊളിഞ്ഞു.

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ ഒമ്പതാം ക്ലാസില്‍ നിന്ന് എട്ടാം സ്റ്റാന്‍ഡേര്‍ഡില്‍ പോയി പഠിക്കാം എന്ന് ആശീര്‍ നന്ദയുടെ ക്ലാസിലെ മറ്റൊരു കുട്ടി എഴുതി നല്‍കിയ കുറിപ്പാണ് പുറത്തുവന്നത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇങ്ങനെ ഒരു കുറിപ്പ് എഴുതി വാങ്ങിയിട്ടില്ല എന്നായിരുന്നു ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്‌കൂളിലെ മാനേജ്‌മെന്റ് വാദം.

അതേസമയം പുറത്താക്കിയ പ്രിൻസിപ്പാളിന് പകരം ആക്ടിങ്ങ് പ്രിൻസിപ്പാളായി വൈസ് പ്രിൻസിപ്പാളായി നിയമിക്കും. തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കും. പുതിയ പിടിഎ ഭാരവാഹികളെ തെരഞ്ഞെടുക്കും. കുട്ടികൾക്കായി പുതിയ കൗൺസിലറെ നിയമിക്കും. അധ്യാപകർക്കും കൗൺസിലിങ്ങ് നൽകും. രക്ഷിതാക്കളുടെ പരാതി കേൾക്കുമെന്നും സ്കൂൾ മാനേജമെന്റ്.

ആശിര്‍ നന്ദയെ മാനസികമായി പീഡിപ്പിച്ചുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്ന മൂന്ന് അധ്യാപകരെ പുറത്താക്കുമെന്ന് മാനേജ്‌മെന്റ് ഇന്നലെ അറിയിച്ചിരുന്നു. അധ്യാപകരെ പുറത്താക്കിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആശീര്‍ നന്ദയുടെ പിതാവ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു .

Ads by Google
Thursday 26 Jun 2025 04.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google