Thursday, March 19, 2026 Last Updated 8 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Jun 2025 12.56 PM

പ്രിയപ്പെട്ട സുരേഷ്, ഒരു മികച്ച വര്‍ഷം ആശംസിക്കുന്നു; സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി

mammootty
photo-www.facebook.com/ActorSureshGopi

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 67 ാം പിറന്നാളാണിന്ന്. നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തുന്നത്. ഇപ്പോഴിതാ സുരേഷ് ഗോപിക്ക് ആശംസകളുമായെത്തിയിരിക്കുകയാണ് മമ്മൂട്ടി.

പ്രിയപ്പെട്ട സുരേഷ് ജന്മദിനാശംസകള്‍, ഒരു മികച്ച വര്‍ഷം ആശംസിക്കുന്നു എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തുന്നത്.

നിലവില്‍ ഒന്നിലേറെ ചിത്രങ്ങളുമായി തിരക്കിലാണ് സുരേഷ് ഗോപി. പ്രവീണ്‍ നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജെഎസ്‌കെയാണ് റിലീസ് കാത്തിരിക്കുന്ന ചിത്രം. ഷിബിന്‍ ഫ്രാന്‍സിസിന്റെ തിരക്കഥയില്‍ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്‍ എന്ന ചിത്രമാണ് മറ്റൊന്ന്. ഇതിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Ads by Google
Thursday 26 Jun 2025 12.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google