Monday, March 23, 2026 Last Updated 6 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Jun 2025 01.18 PM

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; ജീവനക്കാരികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി

firm, bail

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ മൂന്നു ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. സ്ഥാപനത്തിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പ്രതികളായ വിനീത, ദിവ്യ, രാധ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. അതേസമയം, ജീവനക്കാരികള്‍ നല്‍കിയ തട്ടികൊണ്ടു പോകല്‍ കേസില്‍ കൃഷ്ണകുമാറിനും ദിയയ്ക്കും കോടതി മൂന്‍കൂര്‍ ജാമ്യം അനുവദിച്ചു. പരാതിയിൽ തെളിവ് ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം അനുവദിച്ചത്.

69ലക്ഷം രൂപ അപഹരിച്ചെന്ന കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും പരാതിയിലായിരുന്നു ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തത്. ദിയ കൃഷ്ണയുടെ കവടിയാറിലെ സ്ഥാപനത്തിൽ ക്യൂ ആർ കോഡ് മാറ്റി 2024 ജൂലൈ മുതൽ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഇതിൽ നാലുപേരെ പ്രതികളാക്കിയാണ് പോലീസ് കേസെടുത്തത്.

മൂന്നു വനിതാ ജീവനക്കാരുടെ പരാതിയിലാണ് കൃഷ്ണകുമാറിനും മകൾക്കും എതിരായ കേസ്. വിഷയം സംസാരിച്ച് പരിഹരിക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി പണം കവർന്നെന്ന ജീവനക്കാരുടെ പരാതിയിന്മേലാണ് കേസ്. എന്നാൽ പരാതി വ്യാജമാണെന്നും കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് കൃഷ്ണകുമാറിന്റെ ആരോപണം. ആരോപണം നിഷേധിച്ച് ജീവനക്കാരും നേരത്തെ രംഗത്തെത്തിയിരുന്നു.

Ads by Google
Thursday 26 Jun 2025 01.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google