Saturday, March 21, 2026 Last Updated 6 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 25 Jun 2025 07.15 PM

‘‘ലോകം തിരിച്ചറിയും മുമ്പ് എന്നിലെ നായകനെ കണ്ട അച്ഛന് ജന്മദിനാശംസകള്‍, എപ്പോഴും മിസ്സ് ചെയ്യുന്നു...’’ വൈകാരിക കുറിപ്പുമായി അജയ് ദേവ്ഗണ്‍

ബോളിവുഡില്‍ മൂന്നു പതിറ്റാണ്ടിലധികമായി തിളങ്ങി നില്‍ക്കുന്ന താരമാണ് അജയ് ദേവ്ഗണ്‍. ഇപ്പോഴിതാ അന്തരിച്ചു പോയ തന്റെ അച്ഛന്‍ വീരു ദേവ്ഗണിന് വൈകാരികമായ ജന്മദിനാശംസകള്‍ പങ്കിടുകയാണ് അജയ് ദേവ്ഗണ്‍.
Ajay Devgan, Veeru Devgan
Ajay Devagan's birthday wish for late father veeru devgan (Image Source: Instagram)

വിശാല്‍ വീരു ദേവ്ഗണില്‍ നിന്ന് അജയ് ദേവ്ഗണായി മാറി കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് അജയ് ദേവ്ഗണ്‍. നടന്‍, സംവിധായകന്‍, നിർമ്മാതാവ് എന്നിങ്ങനെ ഹിന്ദി സിനിമയിലെ വിവിധ മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന നടന്മാരിൽ ഒരാളായ ദേവ്ഗണിന് തന്റെ മികച്ച അഭിനയത്തിന് നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ഇന്ത്യാ സർക്കാർ താരത്തെ ആദരിച്ചിട്ടുമുണ്ട്.
അജയ് ദേവ്ഗണിന്റെ കുടുംബത്തിന് മുംബൈയിലെ ഹിന്ദി ചലച്ചിത്ര വ്യവസായമായിട്ട് അടുത്ത ബന്ധമുണ്ട്. ദേവ്ഗണിന്റെ പിതാവ് വീരു ദേവ്ഗൺ ഒരു സ്റ്റണ്ട് കൊറിയോഗ്രാഫറും ആക്ഷൻ-ഫിലിം ഡയറക്ടറുമായിരുന്നു, അമ്മ വീണ ദേവ്ഗൺ ഒരു ചലച്ചിത്ര നിർമ്മാതാവുമാണ്. അജയ് യുടെ ഭാര്യ കജോളും ബോളിവുഡിലെ മികച്ച അഭിനേത്രികളില്‍ ഒരാളാണ്.
സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരമായ അജയ് തന്റെ എല്ലാ വിശേഷങ്ങളും സിനിമകളുടെ അപ്ഡേറ്റുകളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ അന്തരിച്ച തന്റെ അച്ഛന് വൈകാരികമായ ജന്മദിനാശംസകള്‍ നേരുകയാണ് താരം. ‘‘ലോകം തിരിച്ചറിയുന്നതിന് വളരെ മുമ്പേ നിങ്ങള്‍ എന്നിലെ നായകനെ കണ്ടു. ജന്മദിനാശംസകൾ അച്ഛാ. എപ്പോഴും അച്ഛനെ മിസ്സ് ചെയ്യുന്നു...’’ എന്ന ക്യാപ്ഷനൊപ്പമാണ് അച്ഛനൊപ്പമുള്ള ​ത്രോബാക്ക് ചിത്രം അജയ് ദേവ്ഗണ്‍ പങ്കിട്ടിരിക്കുന്നത്.
അജയ് ദേവ്ഗണിന്റെ പോസ്റ്റിന് താഴെ പല ആരാധകരും കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘ലെജൻഡ് ആക്ഷൻ ഗുരു ജി, ആ മഹാനായ മനുഷ്യനോടുള്ള ആദരവ്, വീരു ജി, നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും...’ എന്നതടക്കമാണ് കമന്റുകള്‍

Ads by Google
Wednesday 25 Jun 2025 07.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google