Saturday, March 21, 2026 Last Updated 30 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Mar 2026 11.13 AM

വിവാഹത്തിന് ക്ഷണിച്ചില്ല; പരിഭവം പറഞ്ഞ കുഞ്ഞാരാധികയ്ക്ക് വീട്ടില്‍ വിരുന്നൊരുക്കി രശ്മികയും വിജയ് ദേവരകൊണ്ടയും -വീഡിയോ

vijay-deverakonda-r
photo-www.instagram.com/urs_luckythalli/

തെന്നിന്ത്യന്‍ താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും കഴിഞ്ഞമാസമാണ് വിവാഹിതരായത്. ആരാധകര്‍ താരവിവാഹം ആഘോഷമാക്കിയപ്പോള്‍ ഒരാള്‍ മാത്രം പരിഭവത്തിലായിരുന്നു. വിജയ് ദേവരകൊണ്ടയുടെ കുഞ്ഞാരാധികയായിരുന്നു അത്. വിവാഹത്തിന് തന്നെ ക്ഷണിക്കാത്തായിരുന്നു കുഞ്ഞാരാധികയുടെ പരിഭവത്തിന് കാരണം.

ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് കുട്ടി തന്റെ പരിഭവം പങ്കുവെച്ചത്. അന്ന് വീഡിയോയ്ക്ക് താഴെ വിജയ് ദേവരകൊണ്ടയും കമന്റ് ചെയ്തിരുന്നു. മധുരപലഹാരങ്ങളും ഉച്ചഭക്ഷണവുമെല്ലാം ഒരുക്കി വീട്ടിലേക്ക് വിളിക്കാമെന്നാണ് തന്റെ കുഞ്ഞാരാധികയോട് വിജയ് അന്ന് പഞ്ഞത്. കുട്ടിയുടെ വീഡിയോ രശ്മികയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ അന്ന് പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഹൈദരാബാദിലെ തങ്ങളുടെ വീട്ടിലേക്കാണ് ഇരുവരും കുഞ്ഞാരാധികയെ ക്ഷണിച്ചത്. urs lucky thalli എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ കുഞ്ഞാരാധിക തന്നെയാണ് തങ്ങളുടെ വീട്ടില്‍ പോയ കാര്യം പങ്കുവെച്ചത്. റീലില്‍ നിന്ന് റിയല്‍ ലൈഫിലേക്ക് എന്നാണ് വീഡിയോയ്‌ക്കൊപ്പം കുട്ടി കുറിച്ചത്.

വിജയ് ദേവരകൊണ്ടയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കാണാന്‍ കഴിഞ്ഞത് തനിക്കും കുടുംബത്തിനും മറക്കാനാകാത്തതും അതിശയിപ്പിക്കുന്നതുമായ മുഹൂര്‍ത്തമായിരുന്നുവെന്ന് കുഞ്ഞാരാധിക പറയുന്നു. രശ്മികയുടെ പ്രസന്നമായ പുഞ്ചിരിയും സൗഹാര്‍ദപരമായ പെരുമാറ്റവും കൂടുതല്‍ സന്തോഷമേകി. എല്ലാവരും വളരെ കരുതലുളളവരായിരുന്നു. സ്വന്തക്കാര്‍ക്കിടയിലാണുളളതെന്ന് തങ്ങള്‍ക്ക് തോന്നിയെന്നും കുട്ടി വീഡിയോയ്‌ക്കൊപ്പം കുറിച്ചു.

രശ്മികയും വിജയ് ദേവരകൊണ്ടയും പെണ്‍കുട്ടിക്ക് ഭക്ഷണം വിളമ്പുന്നത് വീഡിയോയില്‍ കാണാം. പ്ലേറ്റില്‍ ലഡ്ഡു വിളമ്പിയ ശേഷം രശ്മിക കുട്ടിയുടെ നെറ്റിയില്‍ ചുംബിക്കുന്നതും വീഡിയോയില്‍ കാണാം. പ്ലേറ്റിലേക്ക് ചോറ് വിളമ്പിയ ശേഷം വിജയ് ദേവരകൊണ്ടയും കുഞ്ഞിന് സ്‌നേഹചുംബനം നല്‍കി. നമ്മള്‍ കൂട്ടുകാരല്ലേ എന്ന് കുട്ടി ഇരുവരോടും ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ഇരുവരെയും കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവതിയായെന്ന് കുട്ടി താരങ്ങളോട് പറഞ്ഞു.

Ads by Google
Saturday 21 Mar 2026 11.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google