Monday, March 23, 2026 Last Updated 3 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 25 Jun 2025 06.02 PM

"രാജ്യത്തെ നശിപ്പിച്ചത് നെഹ്‌റു എന്ന മുസൽമാൻ, അങ്ങേരുടെ വാപ്പ മുസ്ലിം" - വിദ്വേഷ പ്രസംഗവുമായി പി സി ജോർജ്

nehru

ഇടുക്കി: രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസൽമാനാണ് എന്നു പറഞ്ഞു നടന്നിരുന്ന നെഹ്‌റു പെരക്കകത്ത് അഞ്ചു നേരം നമസ്കരിച്ചിരുന്നുവെന്നും ബി ജെ പി നേതാവ് പി സി ജോർജ്. നെഹ്റു മുസൽമാനാണ്. അങ്ങേരുടെ വാപ്പ മോത്തിലാൽ നെഹ്റു മുസ്‍ലിമാണ്. മോത്തിലാലിന്റെ വാപ്പയും മുസ്‍ലിമാണെന്ന് പറയുന്നുണ്ട്. ഇങ്ങേര് ദൈവവിശ്വസമില്ലെന്ന് പറഞ്ഞു കളിപ്പീര് കളിച്ചു നടന്നു. പുള്ളി പെരക്കകത്ത് അഞ്ച്നേരം നമസ്കരിക്കും. അതെന്നാ മുസ്‍ലിമല്ലേ നെഹ്റു? മത്തായിയുടെ സുവിശേഷം ഒന്ന് വായിച്ചു നോക്കൂ അപ്പോൾ മനസിലാകും.

അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്റുവാണ്. നെഹ്റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകർത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിൻ്റെ തുടർച്ചയാണ് ഇന്ദിരാ ഗാന്ധി ചെയ്തത്' -എച്ച്ആർഡിഎസിന്റെ നേതൃത്വത്തിൽ ഇടുക്കിയിൽ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിൽ പ​ങ്കെടുക്കാനെത്തിയ പി.സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

Ads by Google
Wednesday 25 Jun 2025 06.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google