Thursday, March 19, 2026 Last Updated 4 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 25 Jun 2025 03.11 PM

' ആഹാ... എന്നിട്ട് എന്നിട്ട്' ; അമ്മ മീറ്റിങ്ങില്‍ മോഹന്‍ലാലും ബൈജുവും തമ്മില്‍ തര്‍ക്കം- പ്രചരണത്തിന് മറുപടിയുമായി സരയു

meeting

താരസംഘടനയായ ' അമ്മ' യുടെ മീറ്റിങ്ങില്‍ നടന്‍ ബൈജുവിനോട് മോഹന്‍ലാല്‍ പൊട്ടിത്തെറിച്ചെന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് സരസമായി പ്രതികരിച്ച് അഡ്‌ഹോക് കമ്മറ്റി അംഗവും നടിയുമായ സരയു മോഹന്‍.ബൈജുവിന്റെയും മോഹന്‍ലാലിന്റെയും മീമുകള്‍ വച്ച് ചില നാടകീയ ഡയലോഗുകള്‍ എഴുതിച്ചേര്‍ത്ത് പ്രചരിപ്പിച്ച പോസ്റ്റിന് താഴെയാണ് ' ആഹാ... എന്നിട്ട് എന്നിട്ട്' എന്ന് സരയു കമന്റ് ചെയ്തത്.

meeting

മോഹന്‍ലാല്‍ സംഘടനയുടെ തലപ്പത്ത് തുടരുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു ജനറല്‍ ബോഡിയില്‍ ചുടേറിയ ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ ഇനി സംഘടനയുടെ തലപ്പത്തേക്കില്ലെന്ന നിലപാടില്‍ മോഹന്‍ലാല്‍ ഉറച്ചു നിന്നതോടെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു.

മീറ്റിങ്ങിനിടെ സ്‌റ്റേജില്‍ സംസാരിക്കാന്‍ അവസരം ലഭിച്ച ബൈജു മോഹന്‍ലാലിനെ വിമര്‍ശിച്ചു എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിച്ചത്. താടിക്ക് കൈയും കൊടുത്തിരുന്നാല്‍ പോരെയെന്നും പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതെന്തിനാണെന്ന് ചോദിച്ചെന്നും ബൈജു പറഞ്ഞതായി പോസ്റ്റില്‍ പറയുന്നു. ഇതില്‍ മോഹന്‍ലാല്‍ ക്ഷുഭിതനായെന്നും പ്രസംഗിക്കാന്‍ വന്നാല്‍ അത് ചെയ്തിട്ട് പോകണമെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

Ads by Google
Wednesday 25 Jun 2025 03.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google