Thursday, March 19, 2026 Last Updated 8 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 25 Jun 2025 01.04 PM

നിങ്ങളില്‍ സ്‌നേഹം നിറഞ്ഞിരിക്കുന്നത് കാണുമ്പോള്‍, ഉളളില്‍ അഴുക്കു നിറഞ്ഞവര്‍ ആശയക്കുഴപ്പത്തിലാകും; ഗോസിപ്പുകള്‍ക്ക് മറുപടിയുമായി തൃഷ

-trisha

നടന്‍ വിജയ് യും നടി തൃഷയും തമ്മില്‍ പ്രണയത്തിലാണോ ഇത്തരം ഗോസിപ്പുകള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകായി. എന്നാല്‍ ഇക്കാര്യത്തില്‍ താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഗോസിപ്പുകള്‍ ഇനസ്റ്റഗ്രാം സ്മറ്റാറിയിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് തൃഷ.

‘നിങ്ങളില്‍ സ്‌നേഹം നിറഞ്ഞിരിക്കുന്നത് കാണുമമ്പാള്‍ ഉളളില്‍ അഴുക്കു നിറഞ്ഞവര്‍ ആശയക്കുഴപ്പത്തിലാകും ’എന്ന ഒറ്റവരിയാണ് താരം സ്‌റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഉറപ്പിച്ച മട്ടിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം വിജയ്ക്ക് പിറന്നാളാശംസ നേര്‍ന്നുകൊണ്ടുളള തൃഷയുടെപോസ്റ്റിനു താഴെ കമന്റുകളുമായി ആരാധകര്‍ എത്തിയിരുന്നു.

-trisha

തൃഷയുടെ പ്രിയപ്പെട്ട വളര്‍ത്തു നായയെ വിജയ് എടുത്ത് കൊഞ്ചിക്കുന്നതും, സമീപത്തായി തൃഷ ഇരിക്കുന്നതുമായ മനോഹരമായ ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് ഇത്തവണ തൃഷ വിജയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ചത്. ഏറ്റവും മികച്ചയാള്‍ എന്നാണ് ചിത്രത്തിന് താരം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ഒരു ഹഗ് ഇമോജിയും ഒപ്പം ചേര്‍ത്തിട്ടുണ്ട്. പിന്നാലെ ഇരുവരെയും സംബന്ധിച്ച് വരുന്ന പ്രണയ ഗോസിപ്പുകള്‍ക്ക് പഴയതിലും അധികം ശക്തി കൂടി.

കഴിഞ്ഞ വര്‍ഷം നോര്‍വേയില്‍ വിജയിയും തൃഷയും ഒന്നിച്ചെത്തിയതും വിവാദമായിരുന്നു. നടി കീര്‍ത്തി സുരേഷും ആന്റണി തട്ടിലുമായു വിവാഹത്തിനും ഇരുവരും ഒന്നിച്ചെത്തിയതും ഗോസിച്ചുകള്‍ക്ക് ആക്കം കൂട്ടി. പ്രൈവറ്റ് ജെറ്റില്‍ ഒന്നിച്ചിറങ്ങിയ ഇവരുടെ എയര്‍പോര്‍ട്ടില്‍ നിന്നു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇതിന് മുന്‍പും പലതരത്തിലുള്ള ഗോസിപ്പുകള്‍ക്കും അപവാദ പ്രചരണങ്ങള്‍ക്കും തൃഷ പാത്രമായിട്ടുണ്ട്. എന്നാല്‍ അതൊന്നും തന്നെ തന്റെ സന്തോഷത്തോടെയുള്ള ജീവിതത്തെ ബാധിയ്ക്കുന്നില്ല എന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് തൃഷ കൃഷ്ണന്‍ എന്നും പങ്കുവയ്ക്കാറുള്ളത്.
തൃഷ തന്റെ സിനിമ തിരക്കുകളുമായി മുന്നോട്ടു പോകുകയാണ്. മണിരത്‌നവും കമല്‍ ഹാസനും ഒന്നിച്ച തഗ്ഗ് ലൈഫ് എന്ന ചിത്രത്തിലാണ് നടി ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. നിലവില്‍ സൂര്യയെ നായകനാക്കി ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന സിനമയുടെ തിരക്കിലാണ് തൃഷ കൃഷ്ണന്‍

Ads by Google
Wednesday 25 Jun 2025 01.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google