Thursday, March 19, 2026 Last Updated 7 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Jun 2025 04.35 PM

' പേര് മാറ്റുക എന്നത് ഞങ്ങളുടെ വിദൂരചിന്തകളില്‍ പോലുമില്ല, നോട്ടീസിന് കാത്തിരിക്കുന്നു' ; ജെഎസ്‌കെ സംവിധായകന്‍

name, change

നടന്‍ സുരേഷ് ഗോപി നായകനായ ' ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രവുമായി ബന്ധപ്പെട്ട പേരുമാറ്റവിവാദത്തില്‍ നിലപാട് വ്യക്തമാക്കി സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. പേരുമാറ്റുക എന്നത് തങ്ങളുടെ വിദൂരചിന്തകളില്‍ പോലുമില്ലെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. പേരുമാറ്റാന്‍ ആവശ്യപ്പെട്ടുളള കേന്ദ്ര ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്റെ നോട്ടീസിന് കാത്തിരിക്കുകയാണെന്ന് പ്രവീണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

' ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ഇതെഴുതുന്ന ഈ നിമിഷവും ഒരു സിനിമ മാത്രമാണ് എല്ലാവര്‍ക്കും. ഏഴുവര്‍ഷങ്ങള്‍ക്കുമുന്‍പു കണ്ട ഒരു പത്രവാര്‍ത്തയില്‍ നിന്ന് തുടങ്ങിയ യാത്ര ഒരുകൂട്ടം കലാകാരന്മാരുടെ വിയര്‍പ്പും സ്വപ്‌നവും കാത്തിരിപ്പും കൂടിയാണ്. പേര് മാറ്റുക എന്നത് ഞങ്ങളുടെ വിദൂരചിന്തകളില്‍ പോലുമില്ല, സിബിഎഫ്‌സിയുടെ കാരണംകാണിക്കല്‍ നോട്ടീസിന് കാത്തിരിക്കുന്നു'.എന്നായിരുന്നു പ്രവീണ്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ജൂണ്‍ 27-ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് ' െജഎസ്‌കെ:ജാനകി vsസ്റ്റേറ്റ് ഓഫ് കേരള'. സിനിമയുടേയും കഥാപാത്രത്തിന്റേയും പേരിലെ ' ജാനകി' മാറ്റണമെന്നാണ് കേന്ദ്രസെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. വിശ്വാസത്തെ മുറിവേല്‍പ്പിക്കുമെന്ന കാരണം ചുണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യം. പേര് മാറ്റാന്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ലെന്നും വാക്കാല്‍ നിര്‍ദേശിക്കുകയായിരുന്നു എന്നുമാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ' ജാനകി' െഹെന്ദവ ദൈവത്തിന്റെ പേരാെണന്നും ഹിന്ദുവിശ്വാസവുമായിബന്ധപ്പെട്ട പേര് സിനിമയ്ക്കിടരുതെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Ads by Google
Tuesday 24 Jun 2025 04.35 PM
YOU MAY BE INTERESTED
Ads by Google
Ads by Google