Thursday, March 19, 2026 Last Updated 3 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Jun 2025 03.57 PM

' കാട്ടാന വന്നു ജനം ക്ഷമിച്ചു, സാംസ്‌കാരിക നായകര്‍ വന്നു ജനം പ്രതികരിച്ചു'; നിലമ്പൂര്‍ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് ജോയ് മാത്യു

actor, by

നിലമ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് നടന്‍ ജോയ് മാത്യു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഉടലെടുത്ത എഴുത്തുകാര്‍ തമ്മിലുളള തര്‍ക്കങ്ങളെ പരോക്ഷമായി പരിഹസിച്ചാണ് ജോയ് മാത്യുവിന്റെ കുറിപ്പ്.

ഇടത് സ്ഥാനാര്‍ഥി എം സ്വരാജിനെ പിന്തുണച്ച് സച്ചിദാനന്ദന്‍ അടക്കമുളള എഴുത്തുക്കാര്‍ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെ സ്വരാജിനെ പിന്തുണച്ച് എഴുത്തുകാര്‍ നിലമ്പൂരില്‍ പ്രത്യേക യോഗം ചേരുകയും അതിന് പിന്നാലെ വിവാദം ഉടലെടുക്കുകയും ചെയ്തിരുന്നു.

''കാട്ടാന വന്നു ജനം ക്ഷമിച്ചു. കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു. കടുവ വന്നു, ജനം ക്ഷമിച്ചു. കാട്ടുപോത്ത് വന്നു, ജനം ക്ഷമിച്ചു. സാംസ്‌കാരിക നായകര്‍ വന്നു, ജനം പ്രതികരിച്ചു'', എന്നാണ് പരിഹാസത്തോടെ ജോയ് മാത്യു കുറിച്ചിരിക്കുന്നത്. ആര്യാടന്‍ ഷൗക്കത്തിനൊപ്പം ജോയ് മാത്യു പ്രചാരണത്തിനിറങ്ങിയിരുന്നു.

നിലമ്പൂരില്‍ 11007 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്. 9 വര്‍ഷത്തിന് ശേഷമാണ് മണ്ഡലത്തില്‍ യുഡിഎഫ് വിജയിക്കുന്നത്.

Ads by Google
Tuesday 24 Jun 2025 03.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google