Thursday, March 19, 2026 Last Updated 6 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Jun 2025 02.40 PM

പ്രായം 40 തന്നെയല്ലേ, അല്ലാതെ 20 അല്ലല്ലോ ? ഫ്ലോറല്‍ പ്രിന്റ് മാക്സി ഫ്ലെയര്‍ ഡ്രസ്സില്‍ ക്യൂട്ട് സ്റ്റൈലിഷ് ലുക്കില്‍ നവ്യ നായര്‍; ബാലാമണിക്ക് സൗന്ദര്യം കൂടിയെന്ന് സോഷ്യല്‍ മീഡിയ

uploads/news/2025/06/787766/Untitled-4.jpg
Navya Nair (Image Source: Instagram)

‘ഇഷ്ടം’ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിലെ ഇഷ്ടം നേടിയെടുത്ത താരമാണ് നവ്യ നായര്‍. ‘നന്ദന’ത്തിലെ ബാലാമണിയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ താരം ‘കല്യാണരാമനി’ലെ ഗൗരിയിലൂടെ മലയാളികളുടെ സ്വന്തം വീട്ടിലെ കുട്ടിയായി. മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ ചെയ്ത് കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം.
വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നൊരു ഇടവേളയെടുത്തെങ്കിലും തിരിച്ചു വരവില്‍ മികച്ച കഥാപാത്രങ്ങള്‍ നല്‍കി നവ്യ വീണ്ടും മലയാളി മനസ്സില്‍ ചേക്കേറി. ഇടയ്ക്കിടെ സിനിമകള്‍ ചെയ്യുന്ന താരം തന്റെ നൃത്തവിദ്യാലയമായ ‘മാതംഗി’യുടെ പ്രോഗ്രാമുകളിലൂടെ വേദികളില്‍ വീണ്ടും സജീവമായി. സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും പങ്കിടാറുണ്ട് നവ്യ.
ഇപ്പോഴിതാ ലണ്ടന്‍ യാത്രയ്ക്കിടെയുള്ള ക്യൂട്ട് സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. പ്രായം 40ന് അടുത്തെത്തിയെങ്കിലും മുൻപത്തേക്കാൾ സുന്ദരിയായ ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്. ഫ്ലോറല്‍ പ്രിന്റ് മാക്സി ഫ്ലെയര്‍ ഡ്രസ്സിലാണ് താരം സ്റ്റൈലിഷായി തിളങ്ങുന്നത്. നിറഞ്ഞ ചിരിയോടെ കൂളിംഗ് ഗ്ലാസ് വച്ച ചിത്രങ്ങളും നവ്യ പങ്കുവച്ചിട്ടുണ്ട്.

Ads by Google
Tuesday 24 Jun 2025 02.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google