ബോളിവുഡില്‍ ഏറെ ആരാധരുളള താരദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. പ്രിയങ്കയ്‌ക്കൊപ്പമുളള ഒരു മനോഹര ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നിക് െജാനാസ്. ഗ്രേ കളറിലുളള സ്യൂട്ട് ആണ് നിക്കിന്റെ വേഷം. ബ്രൗണ്‍ നിറത്തിലുളള ഔട്ട്ഫിറ്റാണ് പ്രിയങ്ക ധരിച്ചിരിക്കുന്നത്. നിക്കിന്റെ മടിയില്‍ ഇരിക്കുന്ന പ്രിയങ്കയെ ആണ് ചിത്രത്തില്‍ കാണാനാവുക. ' എന്റെ ഭാഗ്യം' എന്നാണ് ചിത്രത്തിന് നിക് ജൊനാസ് നല്‍കിയ ക്യാപ്ഷന്‍. ചിത്രത്തിന് താഴെ കമന്റിലൂടെ പ്രിയങ്കയും സ്‌നേഹം അറിയിച്ചിട്ടുണ്ട്.
നിക്ക് ജോനാസിന്റെ 'ദി ലാസ്റ്റ് ഫൈവ് ഇയേഴ്സ്' എന്ന നാടകത്തിന്റെ അവസാന പ്രദര്‍ശനത്തില്‍ പ്രിയങ്ക ചോപ്ര പങ്കെടുത്തതിന് ശേഷമുള്ള ചിത്രമാണിത്. വരാനിരിക്കുന്ന ആക്ഷന്‍-കോമഡി ചിത്രമായ 'ഹെഡ്സ് ഓഫ് സ്റ്റേറ്റ്' പ്രൊമോട്ട് ചെയ്യുന്നതില്‍ തിരക്കിലാണെങ്കിലും, ഭര്‍ത്താവിനെ പിന്തുണയ്ക്കാന്‍ പ്രിയങ്ക നേരിട്ട് അവിടെ എത്തുകയായിരുന്നു.