ബോളിവുഡ് നടി കാജോള്‍ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയെ ' േലാകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലങ്ങളില്‍ ഒന്ന് ' എന്ന് വിശേഷിപ്പിച്ചത് വന്‍ വിവാദത്തിന് തിരികൊടുത്തിയിരുന്നു. തന്റെ പുതിയ ചിത്രമായ ' മാ' യുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമര്‍ശം.
സംഭവം വിവാദമായതോടെ തന്റെ പ്രസ്താവന തിരുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. രാമോജി ഫിലിം സിറ്റി' സുരക്ഷിതവും കുടുംബസൗഹൃദവുമായ' സ്ഥലമാണെന്ന് നടി വ്യക്തമാക്കി. തന്റെ മുന്‍ പരാമര്‍ശം തെറ്റിദ്ധാരണയുണ്ടാക്കിയെങ്കില്‍ അതിന് ഖേദിക്കുന്നുവെന്നും, രാമോജി ഫിലിം സിറ്റിയില്‍ തനിക്ക് മികച്ച അനുഭവമാണ് ലഭിച്ചതെന്നും കാജോള്‍ കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ 19-ന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാജോള്‍ രാമോജി ഫിലിം സിറ്റിയെ ' പ്രേതബാധയുളള ഇടം' എന്ന് വിശേഷിപ്പിച്ചത്. ഈ പരാമര്‍ശം വൈറലായതോടെ വലിയ വിമര്‍ശനമാണ് താരത്തിന് നേരിടേണ്ടി വന്നത്.