Thursday, March 19, 2026 Last Updated 6 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Jun 2025 12.06 PM

നീളമേറിയ മുടിമുറിച്ചു, എട്ട് കിലോകൂട്ടി; ചിഞ്ചുറാണിയായി മാറിയതിനെക്കുറിച്ച് റാണിയ റാണ

raniya-raanaa
photo-www.instagram.com/raniya_raanaa/

ദിലീപ് നായകനായെത്തിയ പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന ചിത്രം തിയേറ്ററിലെ വിജയത്തിന് ശേഷം ഇപ്പോള്‍ ഒടിടിയിലും ഹിറ്റായിരിക്കുകയാണ്. പുതുമുഖവും നര്‍ത്തകിയുമായ റാണിയ റാണയാണ് ചിത്രത്തില്‍ നായികയായെത്തിയത്. ചിഞ്ചു റാണി എന്ന കഥാപാത്രമായെത്തിയ റാണിയ വലിയ പ്രേക്ഷകപ്രശംസയാണ് നേടിയെടുത്തത്. ഇപ്പോഴിതാ ചിത്രത്തിനായി താന്‍ വരുത്തിയ മാറ്റങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് റാണിയ. ഒപ്പം ട്രാന്‍സ്‌ഫോര്‍മേഷന്‍ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

ചിഞ്ചു റാണി എന്ന കഥാപാത്രത്തിനുവേണ്ടി എന്നില്‍ ഞാന്‍ വരുത്തിയ ചില മാറ്റങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെക്കുകയാണ്. സംവിധായകനും എഴുത്തുകാരനും ആഗ്രഹിച്ചതുപോലെ ചിഞ്ചുവിന് അനുയോജ്യമായ തടിയുണ്ടാക്കാനായി 54 കിലോഗ്രാമില്‍ നിന്ന് എന്റെ ശരീരഭാരം 62 കിലോഗ്രാമാക്കി കൂട്ടി. റാണിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ക്ലാസിക്കല്‍ നര്‍ത്തകി എന്ന നിലയില്‍ ഞാന്‍ രണ്ട് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ വ്യായാമം ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ 2024 മാര്‍ച്ച് അവസാനവാരം മുതല്‍ ഞാന്‍ അത് പൂര്‍ണമായി ഉപേക്ഷിച്ചു. നവംബറില്‍ സിനിമയുടെ അവസാന ഷെഡ്യൂള്‍ തീരുന്നതുവരെ വ്യായാമം ചെയ്യുന്നത് പൂര്‍ണമായി നിര്‍ത്തി.

റാണിയുടേത് പോലുളള മുഖഭാവങ്ങല്ല ചിഞ്ചുവിന് വേണ്ടത്, അവള്‍ തടിച്ചതും ചബ്ബിയായതുമായ ഒരാളാണ് എന്നതാണ് ചിത്രത്തിന്റെ എഴുത്തുകാരന്‍ എന്നോട് പറഞ്ഞത്. ക്ലാസിക്കല്‍ നര്‍ത്തകിയായ ഞാന്‍ വര്‍ഷങ്ങള്‍ നീണ്ട അച്ചടക്കത്തോടെയുളള കഠിനാധ്വാനത്തിലൂടെയാണ് എന്റെ ശരീരഭാവം രൂപപ്പെടുത്തിയത്. ഞാന്‍ അദ്ദേഹത്തോട് തമാശയായി പറഞ്ഞിട്ടുണ്ട്, ചേട്ടാ ഇതുപോലെയാകാന്‍ സാധാരണയായി ആളുകള്‍ പണം ചെലവാക്കും എന്നാല്‍ ഞാന്‍ ഇപ്പോള്‍ ചിഞ്ചുവാകാനായി എന്റെ ഡയറ്റും വ്യായാമങ്ങളുമെല്ലാം തെറ്റിക്കുകയാണ് എന്ന് റാണിയ കൂട്ടിച്ചേര്‍ത്തു.

രസകരമായ ഒരു കാര്യം പറയാം. എന്റെ കണ്‍പീലി കുറച്ച് മുറിച്ചുകളയണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ചില ഷോട്ടുകളില്‍ ഞാന്‍ താഴോട്ട് നോക്കുമ്പോള്‍ അവ എന്റെ കണ്ണ് മൂടുന്നതായിരുന്നു അതിന് കാരണം. അവസരം കിട്ടിയാല്‍ ഞാന്‍ അത് മുഴുവന്‍ വെട്ടിക്കളയുമെന്ന് ചിത്രത്തിന്റെ എഴുത്തുകാരനായ ഷാരിസ് ചേട്ടന്‍ എപ്പോഴും പറയുമായിരുന്നു.

മുട്ടറ്റം നീളമുണ്ടായിരുന്ന എന്റെ മുടി മുറിച്ചുകളഞ്ഞതാണ് എനിക്ക് ഏറ്റവും വിഷമമുണ്ടാക്കിയ കാര്യം. കഥാപാത്രത്തിനു വേണ്ടി മുടി മുറിച്ച് ചെറുതാക്കിയപ്പോള്‍ കണ്ണീരിന്റെ വക്കിലായിരുന്നു ഞാന്‍. എന്തായാലും തടിച്ച എന്റെ കഥാപാത്രത്തെ ആളുകള്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. പൂര്‍ണതയെ കുറിച്ചുളള എന്റെ പരിമിതമായ പല വിശ്വാസങ്ങളും ഈ കഥാപാത്രം തകര്‍ത്തു.

അവള്‍ എന്റെ ജീവിതത്തിലേക്ക് പുതിയ നിറങ്ങള്‍ കൊണ്ടുവന്നു. തടിച്ചയാളായി ജീവിക്കുന്നതിന് ഒരു കുഴപ്പവുമില്ലെന്ന് അവള്‍ എന്നെ ബോധ്യപ്പെടുത്തി. ഒരു ചിത്രശലഭമാണെന്ന് അവള്‍ എന്നെ തോന്നിപ്പിച്ചു. ആഴമേറിയ സന്തോഷത്തോടെ അപൂര്‍ണതയില്‍ പൂര്‍ണത കണ്ടെത്തി റാണിയ കുറിച്ചു.

Ads by Google
Tuesday 24 Jun 2025 12.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google