Thursday, March 19, 2026 Last Updated 5 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Jun 2025 11.55 AM

ചുട്ടമല്ലി പാട്ടിന് ചുവടുവെച്ച് സന അല്‍ത്താഫ്; വീഡിയോ

dance, video

' ചുട്ടമല്ലി' പാട്ടിന് ചുവടുവെച്ച് നടി സന അല്‍ത്താഫ്. ലോങ് സ്‌കേര്‍ട്ടും ക്രോപ്പ് കോപ്പും ധരിച്ചാണ് സന വീഡിയോയയില്‍ പ്രത്യക്ഷപ്പെടുന്നത്. ഡാന്‍സ് വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കുന്നതിനിടയില്‍ എടുത്ത വീഡിയോ ആണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

' ഒരു ഡാന്‍സ് വീഡിയോ കൂടി' എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. നിരവധി ആരാധകരാണ് സന അല്‍ത്താഫിന്റെ വീഡിയോയയ്ക്ക് കമന്റുകളുമായി എത്തുന്നത്. ' നൈസ്', ' സൂപ്പര്‍', ' കിടിലം', എന്നിങ്ങനെയാണ് കമന്റുകള്‍.

' വിക്രമാദിത്യന്‍' എന്ന സിനിമയില്‍ ദുല്‍ഖറിന്റെ സഹോദരി വേഷത്തിലൂടെയാണു സന അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് ' മറിയം മുക്ക്' , ' റാണി പദ്മിനി' ' ഒടിയന്‍' തുടങ്ങിയ ചിത്രങ്ങളിലും ഏതാനും തമിഴ് സിനിമകളിലും താരം അഭിനയിച്ചു. ഒരു വര്‍ഷം മുന്‍പ് നടന്‍ ഹക്കീം ഷാജഹാനുമായി റജിസ്റ്റര്‍ വിവാഹം ചെയ്തതും വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു.

Ads by Google
Tuesday 24 Jun 2025 11.55 AM
YOU MAY BE INTERESTED
Ads by Google
Ads by Google