Thursday, March 19, 2026 Last Updated 4 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Jun 2025 09.28 AM

ദുല്‍ഖര്‍ സല്‍മാനെക്കാള്‍ മൊഞ്ചനായിട്ടുണ്ടല്ലോ; പെപ്പയുടെ പുത്തന്‍ ലുക്കില്‍ അമ്പരന്ന് ആരാധകര്‍

antony-varghese
photo-www.instagram.com/jimshi_khalid/

ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമ വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. ആർഡിഎക്സ് പോലെ ഒരു പക്കാ ആക്ഷൻ പാക്ക്ഡ് സിനിമയാണ് ഐ ആം ഗെയിം എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ സിനിമയിലെ ആന്റണി വർഗീസിന്റെ പുത്തൻ ലുക്കാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

സിനിമയിലെ അണിയറപ്രവർത്തകർക്കൊപ്പം നിൽക്കുന്ന സെൽഫിയിലെ പെപ്പെയുടെ ലുക്കാണ് വൈറലാകുന്നത്. ദുൽഖർ സൽമാനേക്കാൾ മൊഞ്ചനായിട്ടുണ്ടല്ലോ എന്നാണ് ആരാധകർ പറയുന്നത്. മുടിയിലും സ്റ്റെെലിലും പുതുമകളോടെയാണ് പെപ്പെ എത്തിയിരിക്കുന്നത്. നടന്‍ ഏറെ ചെറുപ്പമായിരിക്കുന്നുവെന്നാണ് പ്രധാന കമന്‍റുകള്‍. ദുല്‍ഖര്‍ സല്‍മാനേക്കാള്‍ മൊഞ്ചനായിരിക്കുന്നുവല്ലോ എന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. എന്തായാലും പെപ്പെയുടെ പുതിയ ഗെറ്റപ്പ് പ്രേക്ഷകശ്രദ്ധ നേടിയിരിക്കുകയാണ്.

കഴിഞ്ഞ മാസമായിരുന്നു ഐ ആം ഗെയിമിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. മിസ്റ്ററി-ആക്ഷൻ-ഫാന്റസി ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ നഹാസ് പറഞ്ഞത്. 'കുറച്ചധികം ജോണറുകൾ മിക്സ് ചെയ്താണ് സിനിമ കഥ പറയുന്നത്. പ്രേക്ഷകർ ഇപ്പോൾ റോഷാക്ക് പോലുള്ള വ്യത്യസ്തങ്ങളായ സിനിമകൾ തിയേറ്ററുകളിൽ സ്വീകരിക്കുന്നുണ്ട്. അതാണ് ഞങ്ങളുടെ ധൈര്യവും,' എന്നും നഹാസ് വ്യക്തമാക്കിയിരുന്നു.

നഹാസ് ഹിദായത്തിന്റെ കഥയിൽ സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശ്ശേരി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ: രോഹിത് ചന്ദ്രശേഖർ , ഗാനരചന: മനു മഞ്ജിത്ത് -വിനായക് ശശികുമാർ.

Ads by Google
Tuesday 24 Jun 2025 09.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google