Thursday, March 19, 2026 Last Updated 8 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Jun 2025 08.17 AM

നക്ഷത്രയ്ക്ക് മധുരപ്പതിനാറ്; ആശംസകളുമായി പൂര്‍ണിമയും ഇന്ദ്രജിത്തും

nakshathra-indrajith
photo-www.instagram.com/poornimaindrajith/

മകള്‍ നക്ഷത്രയ്ക്ക് പിറന്നാള്‍ ആശംസകളുമായി പൂര്‍ണിമയും ഇന്ദ്രജിത്തും. ഇളയ മകള്‍ നക്ഷത്രയ്ക്ക് മധുരപ്പതിനാറു എന്ന കുറിപ്പിനൊപ്പമായിരുന്നു മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പൂര്‍ണിമ പങ്കുവെച്ചത്. പിറന്നാള്‍ ആശംസകള്‍ നച്ചുവേ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചത്.

ആദ്യദിനം മുതല്‍ ഇന്നുവരെ ഏറ്റവും കൂളായ കുട്ടി, ഹാപ്പി ബര്‍ത്തഡേ പൂക്കീ എന്നാണ് മകളുടെ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇന്ദ്രജിത്ത് കുറിച്ചത്. പൃഥ്വിരാജ് സുകുമാരനും നക്ഷത്രയ്ക്ക് പിറന്നാള്‍ ആശംസ പങ്കുവെച്ചിട്ടുണ്ട്.

nakshathra-indrajith

ഇന്ദ്രജിത്ത് സുകുമാരന്റെയും പൂര്‍ണിമയുടെയും ഇളയ മകളായ നക്ഷത്ര 2017 ല്‍ പുറത്തിറങ്ങിയ ടിയാന്‍ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നിരിക്കുന്നു. അച്ഛന്‍ ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ മകളായിട്ടാണ് നക്ഷത്ര അഭിനയിച്ചത്.

ലാലണ്ണാസ് സോങ്ങ് എന്ന ഹ്രസ്വ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള ഫിലിം ക്രിട്ടിക്‌സ് നോമിനേഷനില്‍ നക്ഷത്ര ഇടം പിടിച്ചിരുന്നു. അഭിനയത്തിനു പുറമേ പിന്നണി ഗാനരംഗത്തേക്കും നക്ഷത്ര കടന്നുവന്നിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ ദ് ഗ്രേറ്റ് ഫാദറില്‍ സഹോദരി പ്രാര്‍ത്ഥനയ്‌ക്കൊപ്പം നക്ഷത്ര പാടിയിട്ടുണ്ട്.

Ads by Google
Tuesday 24 Jun 2025 08.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google