Thursday, March 19, 2026 Last Updated 9 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Jun 2025 03.05 PM

' സ്‌നേഹം നിറഞ്ഞ ബാല്യകാലം തന്നതിന് നന്ദി' ; സഹോദരന് പിറന്നാള്‍ ആശംസിച്ച് തമന്ന

uploads/news/2025/06/787573/tamana.gif
photo-www.instagram.com/tamannaahspeaks/

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് തമന്ന ഭാട്ടിയ. ഇപ്പോള്‍ സഹോദരന്‍ ആനന്ദ് ഭാട്ടിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് തമന്ന പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. സഹോദരനൊപ്പമുളള കുട്ടിക്കാല ചിത്രവും കൗമാരക്കാലത്ത് നിന്നുളള ചിത്രവും താരം പങ്കിട്ടിട്ടുണ്ട്.

''പിറന്നാള്‍ ആശംസകള്‍ പുപ്പു. സ്‌നേഹം നിറഞ്ഞ ഒരു ബാല്യകാലം എനിക്ക് തന്നതിന് നന്ദി.വാക്കുകള്‍ക്ക് പറയാന്‍ കഴിയാത്തതിലും കൂടുതല്‍ ഞാന്‍ നിന്നെ മിസ്സ് ചെയ്യുന്നു, അതിലും കൂടുതല്‍ നിന്നെ സ്‌നേഹിക്കുന്നു.നിന്നെ വീണ്ടും കാണാനും ദിവസം മുഴുവന്‍ ലാളിക്കാനുമുള്ള ദിവസങ്ങള്‍ എണ്ണുന്നു''. തമന്ന കുറിച്ചു.

മഹാരാഷ്ട്ര സ്വദേശിയും വജ്ര വ്യാപാരിയുമായ സന്തോഷിന്റേയും രജനി ഭാട്ടിയായുടേയും മകളായ തമന്ന 2015ല്‍ 'ചാന്ദ് സ റോഷന്‍ ചേഹ്‌ര' എന്ന ഹിന്ദി സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2015ല്‍ തന്നെ, ശ്രീ എന്ന ചിത്രത്തിലൂടെ തെലുങ്കിലും തമന്ന അരങ്ങേറ്റം നടത്തി. വിജയ്, മഹേഷ് ബാബു, അജിത്ത്, ചിരഞ്ജീവി തുടങ്ങിയ മുന്‍നിര നായകന്‍മാരുടെയെല്ലാം നായികയായി തമന്ന അഭിനയിച്ചിട്ടുണ്ട്. ഇന്ന്, തെന്നിന്ത്യയിലെ മുന്‍നിര നായികയാണ് തമന്ന. തമിഴിലും തെലുങ്കിലും ബോളിവുഡിലടക്കം കൈനിറയെ ചിത്രങ്ങളാണ് താരത്തിന്.

Ads by Google
Monday 23 Jun 2025 03.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google