Thursday, March 19, 2026 Last Updated 4 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Jun 2025 01.28 PM

മറാത്തി നടന്‍ തുഷാര്‍ ഗഡിഗാവോങ്കര്‍ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍

dies, by

മുംബൈ: മറാത്തി ചലച്ചിത്ര-നാടക രംഗത്തെ അറിയപ്പെടുന്ന നടനും സംവിധായകനുമായ തുഷാർ ഗഡിഗാവോങ്കറിനെ മുംബൈയിലെ തന്റെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 34 വയസായിരുന്നു. ജൂൺ 21ന് ഗോരേഗാവ് വെസ്റ്റിലെ രാം മന്ദിർ റോഡിലുള്ള തന്‍റെ വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.

കുറച്ചുകാലമായി കലാരംഗത്ത് അവസരങ്ങള്‍ ലഭിക്കാത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അയൽവാസികൾ തുഷാറിന്‍റെ വീട്ടില്‍ മുട്ടിവിളിച്ചിട്ടും പ്രതികരണം ലഭിക്കാതെ വന്നതിനെ തുടർന്നാണ് വാതിൽ തകർത്ത് അകത്ത് കടന്നത്.

സംഭവസ്ഥലത്ത് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് ഗോരേഗാവ് പോലീസ് അറിയിച്ചു. അസ്വഭാവിക മരണം എന്ന് പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തുഷാറിന്റെ കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ട്.

നാടക രംഗത്ത് സജീവമായിരുന്ന തുഷാർ, 'നന്ദേ ബനാർ' എന്ന മറാത്തി നാടകത്തിലൂടെയാണ് ശ്രദ്ധ നേടിയത്. 'മോർ' എന്ന നാടകത്തിന്റെ സംവിധാനവും അദ്ദേഹം നിർവഹിച്ചിരുന്നു. എന്നാൽ, സിനിമയിലും നാടകത്തിലും സ്ഥിരമായ അവസരങ്ങൾ ലഭിക്കാത്തത് അദ്ദേഹത്തെ മാനസികമായി തളർത്തിയെന്ന് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.

Ads by Google
Monday 23 Jun 2025 01.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google