Thursday, March 19, 2026 Last Updated 3 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Jun 2025 01.04 PM

ഇനിമുതല്‍ രശ്മിക നാഷണല്‍ ക്രഷ് മാത്രമല്ല എന്റെയും ക്രഷ് ആണ് ; കുബേരയിലെ നടിയുടെ പ്രകടനത്തെ പ്രശംസിച്ച് നാഗാര്‍ജുന

crush, after

ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത കുബേര മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഗംഭീര പ്രകടനമാണ് സിനിമയിൽ ധനുഷ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് അഭിപ്രായങ്ങൾ. ബോക്സ് ഓഫീസിലും മികച്ച വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തെലുങ്കിലും തമിഴിലും ഇറങ്ങിയ സിനിമയുടെ തെലുങ്ക് പതിപ്പിൽ നിന്നാണ് കൂടുതൽ കളക്ഷൻ ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ തെലുങ്ക് സക്സസ് മീറ്റിൽ നടൻ നാഗാർജുന രശ്‌മിക മന്ദാനയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.

കുബേരയിലെ പ്രകടനം കണ്ടതിന് ശേഷം രശ്‌മിക നാഷണൽ ക്രഷ് മാത്രമല്ല തന്റെയും ക്രഷ് ആയി മാറിയെന്നായിരുന്നു നാഗാർജുന വേദിയിൽ പറഞ്ഞത്. 'രശ്‌മികയെ കണ്ടപ്പോൾ 'ക്ഷണം ക്ഷണം' എന്ന സിനിമയിലെ ശ്രീദേവിയെ ഓർമ വന്നു. ചിത്രത്തിൽ മികച്ച അഭിനയമാണ് രശ്‌മിക കാഴ്ചവെച്ചത്. ഈ സിനിമയിലെ രശ്‌മികയുടെ പ്രകടനം കണ്ടതിന് ശേഷം അവർ നാഷണൽ ക്രഷ് അല്ല എന്റെയും ക്രഷ് ആയി മാറിയിരിക്കുകയാണ്', നാഗാർജുന പറഞ്ഞു. നടൻ ചിരഞ്ജീവിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ആദ്യ ദിനം 30 കോടിയാണ് സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി കൊണ്ട് തന്നെ വാരാന്ത്യത്തില്‍ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച സംഖ്യ നേടുമെന്ന് ഉറപ്പാണ്. ശേഖർ കമ്മൂലയുടെ അടുത്തിറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രമാണ് ഇത് എന്നും അഭിപ്രായങ്ങളുണ്ട്. സുനിൽ നാരംഗ്, പുസ്‌കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ് ആണ്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കാർത്തിക ശ്രീനിവാസ് ആർ ആണ്. ചിത്രത്തിൽ ബോളിവുഡ് നടൻ ജിം സർഭ് ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമ കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.

Ads by Google
Monday 23 Jun 2025 01.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google