Monday, March 23, 2026 Last Updated 5 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Jun 2025 10.28 AM

നിലമ്പൂരില്‍ വോട്ടെണ്ണല്‍ പകുതി പിന്നിട്ടപ്പോള്‍ ആര്യാടന്‍ ; പോത്തുകല്ലിലും യുഡിഎഫ് നേട്ടമുണ്ടാക്കുന്നു

uploads/news/2025/06/787537/aryadan.jpg

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വോട്ടെണ്ണല്‍ പോത്തുകല്ലിലേക്ക്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 500 ലധികം വോട്ടുകള്‍ നേടിയ ഇടതുകോട്ടയിലെ വോട്ടെണ്ണല്‍ നിര്‍ണ്ണായകമാകും. ഇതുവരെ പൂര്‍ത്തിയായ ഏഴു റൗണ്ടുകള്‍ കഴിയുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഏറെ മുന്നിലായിരുന്നു.

പകുതിയോളം വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് 5331 വോട്ടുകള്‍ക്ക്് ലീഡ് നേടാനായിട്ടുണ്ട്. വഴിക്കടവ്, മുത്തേടം, എടക്കര പഞ്ചായത്തുകളില്‍ യുഡിഎഫ് വന്‍ മുന്നേറ്റം നടത്തിയിരിക്കുന്നു. വോട്ടെണ്ണല്‍ എട്ടാം റൗണ്ടിലേക്കാണ് കടന്നിരിക്കുന്നത്. പി.വി. അന്‍വര്‍ നേടുന്ന വോട്ടുകള്‍ നിര്‍ണ്ണായകമാകുമ്പോള്‍ ഏഴു റൗണ്ട് പൂര്‍ത്തിയായപ്പോള്‍ പി.വി. അന്‍വര്‍ 7801 വോട്ടുകളാണ് നേടിയത്.

പോസ്റ്റല്‍വോട്ടുകളില്‍ നേടിയ മുന്നേറ്റം പിന്നീട് എണ്ണിയ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് നിലനിര്‍ത്തുകയായിരുന്നു. പോത്തുകല്ലിലും ആര്യാടന്‍ ഷൗക്കത്തിന് മുന്നേറ്റമുണ്ടാക്കുന്നു. ആദിവാസി മേഖലയിലും യുഡിഎഫ് മുന്നേറ്റമാണ്. എല്‍ഡിഎഫിന് വലിയ പ്രതീക്ഷയുള്ള മേഖലയാണ് ഇത്. 25502 വോട്ടുകളാണ് ഇതുവരെ ആര്യാടന്‍ ഷൗക്കത്ത് നേടിയിരിക്കുന്നത്. എം.സ്വരാജ് 23217 വോട്ടുകള്‍ നേടി.

Ads by Google
Monday 23 Jun 2025 10.28 AM
YOU MAY BE INTERESTED
Ads by Google
Ads by Google