Thursday, March 19, 2026 Last Updated 7 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Jun 2025 08.43 AM

ഹാപ്പി ബര്‍ത്ത്‌ഡേ ബെസ്റ്റസ്റ്റ്; വിജയ്ക്ക് ആശംസകളുമായി തൃഷ

trisha-krishnan
photo-www.instagram.com/trishakrishnan

ലോകമെമ്പാടുമുള്ള തമിഴ് സിനിമാ പ്രേമികൾ അർധരാത്രി മുതൽ സൂപ്പർ സ്റ്റാർ ദളപതി വിജയിയുടെ പിറന്നാൾ ആഘോഷിക്കുന്ന തിരക്കിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാഷപ്പ് വീ‍ഡിയോകൾ അടക്കം സോഷ്യൽമീഡിയയിൽ നിറയുകയായിരുന്നു. ആരാധകർ മാത്രമല്ല മലയാള താരങ്ങൾ മുതൽ തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും വിജയിക്ക് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിരുന്നു. യുവ താരങ്ങൾ മുതൽ തലമൂത്ത താരങ്ങൾ വരെ ദളപതിക്ക് ബെർത്ത് ‍‍ഡെ വിഷുമായി എത്തിയിരുന്നുവെങ്കിലും ആരാധകരും പ്രേക്ഷകരും തൃപ്തരായിരുന്നില്ല.

എല്ലാവരും കാത്തിരുന്നത് നടി തൃഷയുടെ ബെർത്ത് ഡെ വിഷ് പോസ്റ്റ് കാണാനായിരുന്നു. വിജയിക്കൊപ്പമുള്ള മനോഹരമായി ഒരു കാൻഡിഡ് ഫോട്ടോയാണ് താരം പങ്കുവെച്ചത്. സോഫയിൽ ഇരുന്ന് തൃഷയുടെ പെറ്റ് ഡോ​ഗായ ഇസിയെ കളിപ്പിക്കുന്ന വിജയിയാണ് ഫോട്ടോയിലുള്ളത്. രണ്ടുപേരുടേയും കളി ചിരികൾ ആസ്വദിച്ച് വിജയ്ക്ക് അരികിൽ തന്നെ തൃഷയും ഇരിക്കുന്നുണ്ട്. ബ്ലാക്ക് ജീൻസും ബ്ലു ലിനൻ ഷർട്ടുമാണ് വിജയിയുടെ വേഷം.

മഞ്ഞ നിറത്തിലുള്ള സ്ലീവ് ലെസ് കോട്ടൺ ​ഡ്രസ്സായിരുന്നു തൃഷയുടെ വേഷം. വിജയ് നടിയുടെ വീട് സന്ദർശിച്ചപ്പോൾ പകർത്തിയതാകും ഫോട്ടോയെന്നാണ് ചിത്രത്തിൽ നിന്നും വ്യക്തമാകുന്നത്. പെറ്റ് ഡോ​ഗുമായി പൊതു സ്ഥലങ്ങളിൽ അധികം സഞ്ചരിക്കുന്നയാളല്ല തൃഷ. ഹാപ്പി ബെർത്ത് ഡെ ബെസ്റ്റസ്റ്റ് എന്നാണ് ഫോട്ടയോക്ക് തൃഷ നൽകിയ ക്യാപ്ഷൻ.

ഒപ്പം പുഞ്ചിരിക്കുന്ന സ്മൈലിയും ഈവിൾ ഐയുടെ ഒരു സ്മൈലിയും ചേർത്തിട്ടുണ്ട്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ലൈക്കുകളുടേയും കമന്റുകളുടേയും ഒഴുക്കായി. ചുരുക്കി പറഞ്ഞാൽ തൃഷ സോഷ്യൽമീഡിയയ്ക്ക് തീ ഇട്ടു. സെലിബ്രിറ്റികളും ആരാധകരും എല്ലാം തൃഷയുടെ പോസ്റ്റിന് കമന്റുകളുമായി എത്തി. കഴിഞ്ഞ വർഷം മുതലാണ് തൃഷ വിജയിയുടെ പിറന്നാൾ ദിനത്തിൽ സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ച് തുടങ്ങിയത്.

വിജയിയുമായി തൃഷ പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ ഏറെ നാളുകളായി പ്രചരിക്കുന്നുണ്ട്. ആ ​ഗോസിപ്പുകൾക്ക് കൂടുതൽ ഫ്യൂവൽ പകരുന്ന തരത്തിലാണ് തൃഷ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് പോസ്റ്റുകൾ പങ്കുവെക്കാറുള്ളത്. ഒരു സഹപ്രവർത്തകന് അല്ലെങ്കിൽ തന്റെ ഹീറോയായി അഭിനയിച്ചിട്ടുള്ള സൂപ്പർ താരത്തിന് പിറന്നാൾ ആശംസിക്കുന്നത് പോലെയല്ല നടി പങ്കുവെക്കുന്ന ചിത്രങ്ങളും വാക്കുകളും എന്നാണ് പ്രേക്ഷകരുടെ പക്ഷം.

Ads by Google
Monday 23 Jun 2025 08.43 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google