Monday, March 23, 2026 Last Updated 10 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Jun 2025 09.01 AM

ആദ്യറൗണ്ടില്‍ ഇഞ്ചോടിഞ്ച് പോരാട്ടം ; ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് കുറയുന്നു

uploads/news/2025/06/787530/aryadan.jpg

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യറൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ്് 419 വോട്ടുകളാണ്. പോസ്റ്റല്‍ വോട്ടുകളും ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണിത്തിട്ടപ്പെടുത്തുമ്പോള്‍ ഒന്നാമത്തെ റൗണ്ടില്‍ പെടുന്ന വഴിക്കടവിലെ ബൂത്തുകള്‍ എണ്ണിക്കഴിയുമ്പോഴാണ് ആര്യാടന്‍ ഷൗക്കത്തിന് നേരിയ മേല്‍ക്കോയ്മ നേടാനായത്. മൂന്ന്, നാല്, ആറ്, ഒമ്പത്, പത്ത്, 12, ബൂത്തുകളില്‍ എല്‍ഡിഎഫ് മുന്നിലാണ്.

നേരത്തേ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ തന്നെ 400 ലധികം വോട്ടുകള്‍ ലീഡ് നേടിയ ആര്യാടന്‍ ഷൗക്കത്ത് ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനിനെ വോട്ടുകള്‍ എണ്ണിയപ്പോഴും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഏറെ മുന്നിലേക്ക് പോകുകയായിരുന്നു. ആദ്യത്തെ റൗണ്ട് എണ്ണുമ്പോള്‍ പി.വി. അന്‍വറും മികച്ച വോട്ട് നേടുന്നുണ്ട്. എണ്ണുന്നതിന് 14 ടേബിളുകളും പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് നാല് ടേബിളുകളും ഇ.ടി.പി.ബി.എസ്. പ്രീ കൗണ്ടിങ്ങിനായി ഒരു ടേബിളും ക്രമീകരിച്ചിട്ടുണ്ട്. 263 പോളിങ് ബൂത്തുകളിലെ വോട്ടുകള്‍ 19 റൗണ്ടുകളിലായി എണ്ണും. 14 വീതം ബൂത്തുകളിലെ വോട്ടുകളാണ് ഓരോ റൗണ്ടിലും എണ്ണുക.

എല്ലാ റൗണ്ടുകളിലും വോട്ട് എണ്ണി കഴിഞ്ഞതിന് ശേഷം നറുക്കിട്ടെടുത്ത അഞ്ചു പോളിങ് സ്‌റ്റേഷനുകളിലെ വി.വി.പാറ്റ് സ്ലിപ്പുകള്‍ പ്രത്യേകം സജ്ജീകരിച്ച വി.വി.പാറ്റ് കൗണ്ടിംഗ് ബൂത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ നിരീക്ഷകരുടെ സാന്നിദ്ധ്യത്തില്‍ എണ്ണിത്തിട്ടപ്പെടുത്തും. വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായി സി.സി.ടി.വി. നിരീക്ഷണത്തില്‍ ആയിരിക്കും. വോട്ടെണ്ണല്‍ കേന്ദ്രത്തിന് കേന്ദ്രസേനയുടെയും പോലീസിന്റെയും ത്രിതല സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 900 പോലീസുകാരെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചു.

Ads by Google
Monday 23 Jun 2025 09.01 AM
YOU MAY BE INTERESTED
Ads by Google
Ads by Google