Monday, March 23, 2026 Last Updated 5 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Jun 2025 08.38 AM

നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി, പോസ്റ്റല്‍ വോട്ടില്‍ ആര്യാടന്‍ ഷൗക്കത്ത്

uploads/news/2025/06/787527/election-ink.gif

മലപ്പുറം: നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യലീഡ് യുഡിഎഫ് നേടി. ആദ്യം പോസ്റ്റല്‍ വോട്ടെണ്ണല്‍ എണ്ണിതുടങ്ങുമ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് മുന്നിലെന്ന് സൂചന. ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണു വോട്ടെണ്ണല്‍ കേന്ദ്രം. 1403 പോസ്റ്റല്‍ വോട്ടുകളാണ് എണ്ണാനുള്ളത്.

ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളുകളും പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് നാല് ടേബിളുകളും ഇ.ടി.പി.ബി.എസ്. പ്രീ കൗണ്ടിങ്ങിനായി ഒരു ടേബിളും ക്രമീകരിച്ചിട്ടുണ്ട്. 263 പോളിങ് ബൂത്തുകളിലെ വോട്ടുകള്‍ 19 റൗണ്ടുകളിലായി എണ്ണും. 14 വീതം ബൂത്തുകളിലെ വോട്ടുകളാണ് ഓരോ റൗണ്ടിലും എണ്ണുക.

എല്ലാ റൗണ്ടുകളിലും വോട്ട് എണ്ണി കഴിഞ്ഞതിന് ശേഷം നറുക്കിട്ടെടുത്ത അഞ്ചു പോളിങ് സ്‌റ്റേഷനുകളിലെ വി.വി.പാറ്റ് സ്ലിപ്പുകള്‍ പ്രത്യേകം സജ്ജീകരിച്ച വി.വി.പാറ്റ് കൗണ്ടിംഗ് ബൂത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ നിരീക്ഷകരുടെ സാന്നിദ്ധ്യത്തില്‍ എണ്ണിത്തിട്ടപ്പെടുത്തും.

വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായി സി.സി.ടി.വി. നിരീക്ഷണത്തില്‍ ആയിരിക്കും. വോട്ടെണ്ണല്‍ കേന്ദ്രത്തിന് കേന്ദ്രസേനയുടെയും പോലീസിന്റെയും ത്രിതല സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 900 പോലീസുകാരെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചു.

Ads by Google
Monday 23 Jun 2025 08.38 AM
YOU MAY BE INTERESTED
Ads by Google
Ads by Google