Monday, March 23, 2026 Last Updated 10 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Jun 2025 08.49 PM

കോഴിക്കോട് 9 വയസുകാരനെ പീഡിപ്പിച്ചു; 26 കാരന് 20 വര്‍ഷം കഠിന തടവ്

uploads/news/2025/06/787434/arrest.gif
photo - facebook

കോഴിക്കോട്: ഒന്‍പത് വയസ്സുകാരനായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി പുരയിടം വീട്ടില്‍ ബിനോയി(26)യെയാണ് 20 വര്‍ഷം കഠിന തടവിനും 41,000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചത്. കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. നൗഷാദലിയുടേതാണ് വിധി. 2022ല്‍ മൂടാടി മുത്തായം ബീച്ചിലാണ് സംഭവം നടന്നത്.

മീന്‍പിടിക്കാന്‍ എത്തിയ ബിനോയ് ബീച്ചില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ താൻ താമസിക്കുന്ന ഷെഡ്ഡിലേക്ക് കൊണ്ടുപോകുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും പിന്നീട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കൊയിലാണ്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍ സുനില്‍ കുമാറാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി ജെതിന്‍ ഹാജരായി.

Ads by Google
Sunday 22 Jun 2025 08.49 PM
YOU MAY BE INTERESTED
Ads by Google
Ads by Google