Monday, March 23, 2026 Last Updated 7 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Jun 2025 03.34 PM

ബീജാപ്പൂരിൽ മാവോയിസ്റ്റുകൾ 2 ഗ്രാമീണരെ കൊലപ്പെടുത്തി

uploads/news/2025/06/787417/attack-jammu-kashmir.gif
photo; representative image

ബീജാപൂര്‍: ഛത്തീസ്​ഗഡിൽ മാവോയിസ്റ്റുകൾ രണ്ട് ​ഗ്രാമീണരെ വധിച്ചു. ബീജാപൂർ ജില്ലയിലെ സെന്ദ്രാംപൂർ, ആയെംപൂർ ​ഗ്രാമങ്ങളിലാണ് ദാരുണമായ കൊലപാതകം നടന്നത്. ഛത്തീസ്​ഗഡ് പോലീസാണ് കൊലപാതക വിവരം അറിയിച്ചത്.

ആഭ്യന്ത മന്ത്രി അമിത് ഷായുടെ ഛത്തീസ്ഗഡ് സന്ദര്‍ശനം നടക്കാനിരിക്കെയാണ് ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടുകൂടെയാണ് അമിത് ഷാ ഛത്തീസ്ഗഡിലെത്തുക.

ജൂൺ 17 ന്, ബിജാപൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ 13 വയസ്സുള്ള ഒരു ആൺകുട്ടി ഉൾപ്പെടെ മൂന്ന് ഗ്രാമീണരെ മാവോയിസ്റ്റുകൾ കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരുന്നു. മരിച്ച മൂന്ന് പേരിൽ രണ്ടുപേർ ഈ വർഷം മാർച്ചിൽ പോലീസിന് മുന്നിൽ കീഴടങ്ങിയ മുതിർന്ന മാവോയിസ്റ്റ് കേഡർ ദിനേശ് മോഡിയത്തിന്‍റെ ബന്ധുക്കളാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞിട്ടുണ്ട്.

Ads by Google
Sunday 22 Jun 2025 03.34 PM
YOU MAY BE INTERESTED
Ads by Google
Ads by Google