Thursday, March 19, 2026 Last Updated 6 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Jun 2025 03.09 PM

‘‘അച്ഛന്റെ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം ഭരത് ചന്ദ്രൻ ഐപിഎസ് ആണ്; അതുപക്ഷേ കമ്മീഷണര്‍ സിനിമയിലേത് അല്ല...’’ മാധവ് സുരേഷ്

പോലീസ് കഥാപാത്രങ്ങളിലൂടെ എന്നും കൈയടി നേടിയിട്ടുള്ള താരമാണ് സുരേഷ്ഗോപി. ഇപ്പോഴിതാ അച്ഛന്‍ അവതരിപ്പിച്ചതില്‍ ഏറ്റവുമിഷ്ടപ്പെട്ട കഥാപാത്രം ഭരത്ചന്ദ്രന്‍ ഐപിഎസ് ആണെന്ന് പറയുകയാണ് മകന്‍ മാധവ് സുരേഷ്.
Suresh Gopi, Madhav Suresh, Bharatchandran IPS
Madhav Suresh about his favourite character of suresh gopi (Image Source: Facebook)

കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും മാസ് ഡയലോഗുകള്‍ കൊണ്ടും മികച്ച അഭിനയം കൊണ്ടും എന്നും പ്രേക്ഷകമനസ്സ് കീഴടക്കിയിട്ടുള്ള താരമാണ് സുരേഷ്ഗോപി. പോലീസ് വേഷങ്ങളിലാണ് എന്നും സുരേഷ്ഗോപി ഏറെ കൈയടി നേടിയിട്ടുള്ളത്. ഭരത് ചന്ദ്രൻ ഐപിഎസ് അടക്കമുള്ള സുരേഷ്ഗോപി കഥാപാത്രങ്ങള്‍ ഇന്നും​‍ പ്രേക്ഷകര്‍ക്ക് രോമാഞ്ചമാണ്. ഒരുപാട് ആക്ഷൻ ഹീറോകളെ സ്ക്രീനില്‍ എത്തിച്ച സുരേഷ് ഗോപിയുടെ തകര്‍പ്പന്‍ പ്രകടനങ്ങളും മാസ് ഡയലോഗുകളും തിയേറ്ററുകളില്‍ ഹര്‍ഷാരവങ്ങള്‍ നേടിയിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ അച്ഛൻ അവതരിപ്പിച്ചതില്‍ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം ഏതാണെന്ന് പറയുകയാണ് മാധവ് സുരേഷ്. ഭരത് ചന്ദ്രൻ ഐ പി എസ് ആണ് തനിക്ക് ഇഷ്ടപെട്ട സുരേഷ് ഗോപി കഥാപാത്രം എന്നും, എന്നാല്‍ അത് കമ്മീഷണർ സിനിമയിലേത് അലെലന്നും മാധവ് പറയുന്നു.
സുരേഷ് ഗോപി അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം ഏതാണ് എന്നായിരുന്നു ആങ്കറിന്റെ ചോദ്യം. അതിനു മാധവ് പറഞ്ഞ മറുപടി ഇങ്ങനെ, ‘‘അച്ഛൻ അവതരിപ്പിച്ചതില്‍ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം ഭരത് ചന്ദ്രൻ ഐപിഎസ് ആണ്. കമ്മീഷണർ സിനിമയിലെ അല്ല, ഭരത് ചന്ദ്രൻ ഐപിഎസ്സിലെ നായക കഥാപാത്രം. വ്യക്തിപരമായ, ഇമോഷണലായ കാരണങ്ങള്‍ കൊണ്ടാണ് എനിക്ക് അതു പ്രിയപ്പെട്ടത് ആവുന്നത്...’’ മാധവ് പറഞ്ഞു.
ഭാവിയില്‍ താങ്കളെയും അച്ഛനെ പോലെ സ്ക്രീനില്‍ വലിയ സ്റ്റാർ ആയി കാണാൻ പറ്റുമോ എന്നായിരുന്നു അടുത്ത ചോദ്യം. ‘‘ജനങ്ങളാണ് അച്ഛനെ സൂപ്പർസ്റ്റാർ ആക്കിയത്. അതുപോലെ, എന്നെയും അവർ ഇഷ്ടപെടുകയാണെങ്കില്‍, എനിക്കും അത് പോലെ കഴിവുണ്ട് എന്ന് അവർ മനസ്സിലാക്കുകയാണെങ്കില്‍, ഒരുനാള്‍ ഞാനും അത് പോലെ ഒക്കെ ആവും.
സിനിമ ഒരു സ്വപ്നമായി കണ്ട് ഇവിടെ എത്തിയ ആളല്ല ഞാൻ. സിനിമ എന്നിലേക്ക് വന്നു ചേർന്നതാണ്. അത് എന്റെ അച്ഛൻ ഒരു നടൻ ആയത് കൊണ്ട് മാത്രമാണ്. പക്ഷെ, നമ്മിലേക്ക് വന്ന ഏതൊരു അവസരത്തെയും നാം ബഹുമാനിക്കാൻ പഠിക്കണം. അതുകൊണ്ട് ഞാൻ പരിശ്രമിക്കും, ഒരുനാള്‍ അച്ഛനെ പോലെ ആകും എന്ന് പ്രതീക്ഷിക്കുന്നു...’’ മാധവ് സുരേഷ് കൂടി ചേർത്തു.

Ads by Google
Saturday 21 Jun 2025 03.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google