Thursday, March 19, 2026 Last Updated 4 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Jun 2025 01.42 PM

ബോഡിഗാര്‍ഡിന് അറിയില്ലല്ലോ ആമീര്‍ ഖാ​ന്റെ മകനാണെന്ന്; സല്‍മാന്‍ ഖാന്റെ അടുത്തെത്താന്‍ ശ്രമിച്ച് ആമീറിന്റെ മകന്‍ ജുനൈദ്; തള്ളിമാറ്റി ബോഡിഗാര്‍ഡ്

uploads/news/2025/06/787247/Untitled-2.jpg
Salman’s security guard pushes junaid khan (Image Source: X)

സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമീര്‍ ഖാന്‍ എന്നീ ബോളിവുഡിന്റെ ഖാന്‍ ത്രയങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. അവരുടെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. ചുറ്റും ബോഡിഗാര്‍ഡുമായിട്ടാണ് പലപ്പോഴും ഖാന്‍മാര്‍ പാപ്പരാസികള്‍ക്ക് മുന്നിലും പൊതുചടങ്ങുകളിലും എത്തുന്നത്. ബോഡിഗാര്‍ഡുകള്‍ക്ക് മിക്കപ്പോഴും ഖാന്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും അറിയണമെന്നില്ല.
ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ ​വൈറലാകുന്നത്. ആമിർ ഖാന്റെ മകൻ ജുനൈദ് ഖാനെ തള്ളിമാറ്റുന്ന സല്‍മാൻ ഖാന്റെ സുരക്ഷാജീവനക്കാരുടെ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. സുരക്ഷാജീവനക്കാർക്ക് നടുവിലായി, വേദിയിലേക്ക് നടന്നുവരുന്ന സല്‍മാൻ ഖാന് അടുത്തേക്ക് എത്താൻ ജുനൈദ് ഖാൻ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. സല്‍മാൻ ഖാന്റെ അടുത്തേക്ക് നീങ്ങി നില്‍ക്കാൻ ശ്രമിക്കുമ്പോഴാണ് ജുനൈദിനെ ബോഡിഗാർഡില്‍ ഒരാള്‍ തള്ളിമാറ്റുന്നത്. ഇതറിയാത സല്‍മാൻ ഖാൻ നടന്നുനീങ്ങി. ബോഡിഗാർഡിനോട് ജുനൈദ് സംസാരിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും മാറി നില്‍ക്കാൻ ആവശ്യപ്പെടുകയായിരുന്നു. വീഡിയോ വളരെപ്പെട്ടെന്നു തന്നെ വൈറലായി മാറി.

ആമിർ ഖാൻ ചിത്രം ‘സിത്താരേ സമീൻപറി’ന്റെ പ്രീമിയർ ഷോയ്ക്കിടെയാണ് സംഭവം. മുംബൈയില്‍ വ്യാഴാഴ്ച രാത്രിയാണ് ചിത്രത്തിന്റെ പ്രത്യേകപ്രദർശനം ഒരുക്കിയത്.
അധോലോകസംഘങ്ങളില്‍നിന്ന് ഭീഷണിയുള്ളതു കൊണ്ട് വന്‍ തോതിലുളള സുരക്ഷാസന്നാഹമാണ് സല്‍മാന്‍ ഖാന് വേണ്ടി ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടാണ് താരപുത്രനായിട്ടു കൂടി സുരക്ഷാജീവനക്കാര്‍ അതു മനസ്സിലാക്കാതെ ജുനൈദിനെ തള്ളിമാറ്റിയത്.

Ads by Google
Saturday 21 Jun 2025 01.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google