Thursday, March 19, 2026 Last Updated 4 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Jun 2025 12.55 PM

' പുരികത്തിന്റെ ഒരു ഭാഗം പോയി, ഒന്ന് പാളിയിരുന്നെങ്കില്‍ കണ്ണ് പോയേനേ' ; ഷൂട്ടിംഗിനിടയിലെ അപകടത്തെ കുറിച്ച് പ്രിയങ്ക ചോപ്ര

heads, state

ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ആക്ഷന്‍- കോമഡി ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി തയ്യാറെടുക്കുകയാണ് നടി പ്രിയങ്ക ചോപ്ര. ഇദ്രിസ് എല്‍ബയും ജോണ്‍ സിനയുമാണ് ചിത്രത്തില്‍ നായകന്മാരായി എത്തുന്നത്. ഈ ചിത്രത്തിലെ ഒരു രംഗമെടുക്കുന്നതിനിടെ കണ്ണിന് പരിക്കേല്‍ക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവം പങ്കുവെയ്ക്കുകയാണ് നടി. ' ദി ടുനൈറ്റ് ഷോ' യില്‍ ജിമ്മി ഫാലനുമായുളളഅഭിമുഖത്തിലാണ് പ്രിയങ്ക അനുഭവം പങ്കുവെച്ചത്.

ഒരു സ്റ്റണ്ട് സ്വീകന്‍സ് ചിത്രീകരണത്തിനിടെ ക്യാമറയുടെ പിഴവ് കാരണം തന്റെ പുരികത്തിന്റെ ഒരു ഭാഗം അബദ്ധത്തില്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചാണ് പ്രിയങ്ക ചോപ്ര പറയുന്നത്. തറയില്‍ ഉരുണ്ട് വീഴുന്ന രംഗം ചിത്രീകരിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് പ്രിയങ്ക പറഞ്ഞു.

'നല്ല മഴ പെയ്യുന്നുണ്ടായിരുന്നു, തറയിലേക്ക് ഉരുണ്ടുവരുമ്പോള്‍ ക്യാമറ അടുത്തേക്ക് വരുന്ന രീതിയിലായിരുന്നു ഷോട്ട്. എന്നാല്‍ ഇതിനിടെ ക്യാമറയുടെ ഒരു ഭാഗം മുഖത്തുതട്ടുകയും പുരികത്തിന്റെ ഒരു ഭാഗം നഷ്ടപ്പെടുകയുമായിരുന്നു. ഒന്ന് പാളിയിരുന്നെങ്കില്‍ അത് കണ്ണിനുനേര്‍ക്ക് വന്നേനെ. ഭാഗ്യം കൊണ്ട് അത് സംഭവിച്ചില്ല,' പ്രിയങ്ക പറഞ്ഞു.

ഇല്യ നൈഷുളളര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്' ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്'. എംഐ6 ഏജന്റായാണ് പ്രിയങ്കാ ചോപ്ര എത്തുന്നത്. പാഡി കോണ്‍സിഡിന്‍, സ്റ്റീഫന്‍ റൂട്ട്, കാര്‍ല ഗുഗിനോ, ജാക്ക് ക്വായിഡ്, സാറാ െനെല്‍സ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഈ ഹൈ-ഓക്ടെയ്ന്‍ ആക്ഷന്‍- കോമഡി ചിത്രം ജൂലൈ 2-ന് പ്രൈം വീഡിയോയിലൂടെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ആഗോളതലത്തില്‍ റിലീസ് ചെയ്യും.

Ads by Google
Saturday 21 Jun 2025 12.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google