Thursday, March 19, 2026 Last Updated 4 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Jun 2025 11.52 AM

അഹമ്മദാബാദ് വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാറിനെ ' കളളന്‍' എന്ന് വിളിച്ച് നടി സുചിത്ര കൃഷ്ണമൂര്‍ത്തി; പിന്നാലെ മാപ്പ്

calling

മുംബൈ: അഹമ്മദാബാദ് വിമാനാപകടത്തില്‍ രക്ഷപ്പെട്ട ഏകവ്യക്തി വിശ്വാസ് കുമാറിനെ ' കളളന്‍' എന്ന് വിളിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ച് നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂര്‍ത്തി. എന്നാല്‍ സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് സുചിത്ര രംഗത്ത് എത്തി.

നടി തന്റെ എക്‌സ് അക്കൗണ്ടില്‍, വിശ്വാസ് രമേശ് വിമാന യാത്രക്കാരനല്ലെന്നും അപകടെത്തക്കുറിച്ച് വ്യാജവാദങ്ങള്‍ ഉന്നയിക്കുകയാണെന്നും ആരോപിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാല്‍, ഈ ആരോപണം വയാപകമായ വിമര്‍ശനത്തിന് ഇടയാക്കി. പലരും സുചിത്രയുടെ പ്രസ്താവന അബദ്ധവും അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഒരാളോടുളള അനാദരവുമാണെന്ന് ചൂണ്ടിക്കാട്ടി. വിവാദം കത്തിപ്പടര്‍ന്നതോടെ, സുചിത്ര തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തു.

'' എന്റെ പോസ്റ്റ് തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുളളതായിരുന്നു. ഞാന്‍ അത് ഡിലീറ്റ് ചെയ്തു. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍, ഞാന്‍ ക്ഷമ ചോദിക്കുന്നു'' സുചിത്ര പിന്നീട് എക്‌സില്‍ പങ്കുവെച്ച മാപ്പ് അപേക്ഷയില്‍ പറഞ്ഞു.

അതേ സമയം അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിശ്വാസിനെ അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ ആശുപത്രിയിലെത്തി വിശ്വാസിനെ സന്ദര്‍ശിച്ചിരുന്നു.

Ads by Google
Saturday 21 Jun 2025 11.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google