Thursday, March 19, 2026 Last Updated 6 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Jun 2025 09.39 AM

മധുരമുളള ഓര്‍മ; ' തെരുവുകള്‍ നീ' ഗാനരംഗം പങ്കുവെച്ച് അഹാന; കമന്റുമായി ഫര്‍ഹാന്‍ ഫാസില്‍

song

രാജീവ് രവി സംവിധാനം ചെയ്ത് 2014ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഞാന്‍ സ്റ്റീവ് ലോപ്പസ്. അഹാന കൃഷ്ണയും ഫര്‍ഹാന്‍ ഫാസിലുമാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയത്. ഇപ്പോള്‍ ഈ ചിത്രത്തിലെ ' തെരുവുകള്‍ നീ' എന്ന ഗാനത്തിലെ ഒരു രംഗം ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുെവച്ചിരിക്കുകയാണ് അഹാന. പോസ്റ്റിന് പ്രതികരണവുമായി ഫര്‍ഹാനുമെത്തി.

ഈ ചിത്രം എനിക്ക് മനോഹരമായ, കുളിര്‍മയും മാധുര്യവുമുളള ഓര്‍മകള്‍ നല്‍കി എന്ന് പറഞ്ഞുകൊണ്ടാണ് അഹാന ഗാനരംഗം പങ്കുവെച്ചത്. ചിത്രത്തിന് താഴെ ഫര്‍ഹാന്‍ കമന്റിട്ടപ്പോള്‍' ഓ... ഹേയ്' എന്ന അഹാന പരിചയം പുതുക്കി. ഇതിന് മറുപടിയായി ' ഹലോ അഞ്ജലീ, കുറച്ചുനാളായി' കണ്ടിട്ടെന്ന രീതിയിലാണ് ഫര്‍ഹാന്‍ പ്രതികരിച്ചത്.

കീര്‍ത്തി സുരേഷ്, ഇഷാനി കൃഷ്ണ, മഞ്ജുവാര്യര്‍, തരുണ്‍ മൂര്‍ത്തി തുടങ്ങിയവര്‍ പോസ്റ്റിന് താഴെ ലൈക്കുകളും കമന്റും നല്‍കിയിട്ടുണ്ട്.

Ads by Google
Saturday 21 Jun 2025 09.39 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google