Thursday, March 19, 2026 Last Updated 8 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Jun 2025 09.14 AM

' ഞാനും നസ്ലിനും നല്ല സുഹൃത്തുക്കള്‍' ; സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ക്ക് മറുപടിയുമായി സന്ദീപ് പ്രദീപ്

sandeep, and

ഫാലിമി, ആലപ്പുഴ ജിംഖാന തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് സന്ദീപ് പ്രദീപ്. എന്നാല്‍ ഈ അടുത്ത് റിലീസായ പടക്കളം എന്ന ചിത്രമാണ് അദ്ദേഹത്തിലെ നടനെ യഥാര്‍ത്ഥത്തില്‍ പുറത്ത് കൊണ്ടുവന്നത്. മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളത്തില്‍ ജിതിന്‍ എന്ന കഥാപാത്രത്തെയാണ് സന്ദീപ് അവതരിപ്പിച്ചത്.

പടക്കളത്തിലെ സന്ദീപിന്റെ പ്രകടനം കണ്ട ആരാധകര്‍ യുവ നടന്‍ നസ്ലനുമായി താരത്തെ താരതമ്യപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ ഇടുന്നുണ്ട്. സന്ദീപിന്റെ വരവ് നസ്ലന് തിരിച്ചടിയാകുമെന്നായിരുന്നു കമന്റുകള്‍. നസ്ലനുമായി തനിക്ക് സൗഹൃദമുണ്ടെന്ന് പറയുകയാണ് സന്ദീപ്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ നിലപാട് സന്ദീപ് വ്യക്തമാക്കിയത്.

'സോഷ്യല്‍ മീഡിയയില്‍ ഇത്തരം ചര്‍ച്ചകള്‍ ഞാന്‍ ഒരുപാട് കണ്ടു. എന്നാല്‍ അതൊന്നും ഒരുപാട് നോക്കാന്‍ പോയില്ല. അതെല്ലാം നമ്മളെ മാനസികമായി ബാധിക്കും. ഞങ്ങള്‍ തമ്മില്‍ ഇത് സംസാരിക്കാറുമുണ്ട്, സോഷ്യല്‍ മീഡിയയിലൂടെ വരുന്ന ട്രോള്‍ പരസ്പരം പങ്കുവെയ്ക്കാറുണ്ട്. ഞങ്ങള്‍ക്കൊരു ബോക്‌സിങ് ഗ്രൂപ്പുണ്ട്. ആരെങ്കിലുമൊക്കെ ഈ ട്രോള്‍ എടുത്തിടും, അപ്പോള്‍ നമ്മള്‍ കമന്റ് ചെയ്യും. മലയാള സിനിമയില്‍ ഒരു നായകന്‍ കൂടി എന്നൊക്കെ പറയുമ്പോള്‍ നസ്ലെന്‍ മറ്റേ തേങ്ങയുടക്കുന്ന സ്റ്റിക്കറൊക്കെ ഇടും.

നസ്ലെന്‍ ഒരുപാട് പോപ്പുലറായ താരമാണ്. വര്‍ഷങ്ങളായി ഇവിടെയുള്ളയാളാണ് നസ്ലെന്‍. ഞാന്‍ ഇപ്പോള്‍ വന്നേ ഉള്ളൂ. പുതിയ ആള്‍ വരുമ്പോള്‍ സ്വാഭാവികമായി ഏത് മേഖലയിലായാലും താരതമ്യം വരും. അതൊരു ഇനീഷ്യല്‍ സ്റ്റേജില്‍ വരുന്ന കാര്യമായാണ് ഞാന്‍ കരുതുന്നത്. താരതമ്യം വരുമ്പോള്‍ വളരെ മോശമായി സംസാരിക്കുന്നവരുണ്ടാകും, ക്രിട്ടിക്കലി സംസാരിക്കുന്നവരും ഉണ്ടാകും. ഞാനും നസ്ലെനും നില്‍ക്കുമ്പോള്‍ എനിക്ക് എന്റെ രീതിയിലും അവന് അവന്റെ രീതിയിലും കഥകള്‍ പറയാനുണ്ടാകും. കഥകള്‍ പറയാന്‍ പുതിയ ആളുകള്‍ വരികയല്ലേ, അതൊരു പോസിറ്റീവ് കാര്യമല്ലേ' എന്നായിരുന്നു സന്ദീപിന്റെ മറുപടി.എനിക്കും നസ്ലനും ഇടയിലുള്ള ഫ്രണ്ട്ഷിപ്പിന് ഒരുതരത്തിലുള്ള കോട്ടവും തട്ടിയിട്ടില്ലെന്നും താരം വ്യക്തമാക്കി.

Ads by Google
Saturday 21 Jun 2025 09.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google