Thursday, March 19, 2026 Last Updated 9 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Jun 2025 12.56 PM

' പ്രായം നമ്മില്‍ മോഹം നല്‍കി' ; അഭിനയിച്ച പാട്ടിന് റീല്‍ ചെയ്ത് കയ്യടി നേടി ബോബന്‍ ആലുംമൂടന്‍

song

സിനിമകളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ബോബന്‍ ആലുംമൂടന്‍. അന്തരിച്ച നടന്‍ ആലുംമൂടന്റെ മകനാണ് ബോബന്‍. കുഞ്ചാക്കോ ബോബനും ശാലിനിയും പ്രധാന വേഷങ്ങളിലെത്തിയ നിറം എന്ന സിനിമയിലെ പ്രകാശ് മാത്യു എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്. ഈ സിനിമയില്‍ അദ്ദേഹം അഭിനയിച്ച ' പ്രായം നമ്മില്‍' എന്ന ഗാനം ഇപ്പോഴും എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്.

ഇപ്പോള്‍ ഈ ഗാനത്തിന് റീല്‍ ചെയ്ത് സമൂഹമാധ്യമങ്ങളില്‍ വീണ്ടും കയ്യടി നേടുകയാണ് നടന്‍. നടി ഗൗതമി കൗറിനും കുട്ടികള്‍ക്കുമൊപ്പമാണ് ബോബന്‍ ആലുംമൂടന്‍ പാട്ട് പാടി അഭിനയിക്കുന്നത്. ഗൗതമി തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

' നിറത്തിലെ പ്രകാശ് മാത്യു റിപ്പോര്‍ട്ടിങ്. ഞാന്‍ ജനിക്കുന്നതിനു മുന്‍പ് അഭിനയം തുടങ്ങിയ ഒരാള്‍ക്ക് വേണ്ടി. എന്നെക്കാള്‍ ഒരുപാട് ശാന്തനാണ് അദ്ദേഹം. ഷൂട്ടിങ് ലൊക്കേഷനിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം. അങ്ങയുടെ എനര്‍ജി ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. നിര്‍മല ഹൃദയമുളള ഒരാളായതിനു നന്ദി' , എന്ന അടിക്കുറിപ്പോടെയാണ് നടി വീഡിയോ പങ്കുവെച്ചത്.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരണങ്ങള്‍ അറിയിച്ചിരിക്കുന്നത്. ബോബന്‍ ഇപ്പോഴും പഴയ പോലെ തന്നെ ഇരിക്കുന്നു എന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ' ഇയാള്‍ക്കു പ്രായം ആകില്ലേ', ' ഈ ഒരൊറ്റ പാട്ട് മതി നിങ്ങളെ ഓര്‍മിക്കാന്‍', എന്നിങ്ങനെയാണ് കമന്റുകള്‍.

Ads by Google
Friday 20 Jun 2025 12.56 PM
YOU MAY BE INTERESTED
Ads by Google
Ads by Google