Thursday, March 19, 2026 Last Updated 6 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Jun 2025 11.59 AM

ദിയയുടെ നിറവയറില്‍ തലോടി കൃഷ്ണകുമാറും അഹാനയും

diya-krishna
photo-youtube

പുതിയ അതിഥിയെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് ദിയ കൃഷ്ണയും കുടുംബവും. ദിയയ്ക്കും അശ്വിനും ജൂലൈ മാസത്തോടെ കുഞ്ഞ് പിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗര്‍ഭകാലത്തെ ദിയ കൃഷ്ണയുടെ പേടികളെക്കുറിച്ച് തുറന്നു പറയുകയാണ് കൃഷ്ണകുമാറും കുടുംബവും. സിന്ധു കൃഷ്ണ പങ്കുവെച്ച ഹോം വ്‌ളോഗിലാണ് ദിയയുടെ ഗര്‍ഭകാലത്തെ രസകരമായ അനുഭവങ്ങള്‍ കുടുംബം തുറന്നു പറഞ്ഞത്.

ഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കുന്ന ദിയയുടെ നിറവയറില്‍ തലോടി കുഞ്ഞിനോട് സംസാരിക്കുന്ന കൃഷ്ണകുമാറിനെയും അഹാനയെയും വീഡിയോയില്‍ കാണാം. കുഞ്ഞിനെ തലോടുന്നത് സൂപ്പര്‍ ഫീലിങ്ങാണെന്ന് കൃഷ്ണകുമാര്‍ പറയുന്നു.

സിന്ധു കൃഷ്ണയുടെ ഗര്‍ഭകാലവും കൃഷ്ണകുമാര്‍ ഓര്‍ത്തെടുത്തു. ദിയയുടെ വയറിന്റെ വലിപ്പം ചെറുതാണെന്നും ചില ആംഗിളില്‍ നിന്ന് നോക്കുമ്പോള്‍ ഗര്‍ഭിണിയാണെന്ന് തോന്നുകയില്ലെന്നും അഹാന പറഞ്ഞു. വയര്‍ കിച്ചുവിന്റെ അത്രയുമേ ഉളളൂവെന്ന് സിന്ധുവും തമാശരൂപേണ പറഞ്ഞു. ദിയയ്ക്ക് ഇന്‍ജക്ഷനോടുളള പേടിയെക്കുറിച്ചും സിന്ധു കൃഷ്ണ വീഡിയോയില്‍ പറയുന്നുണ്ട്.

ദിയയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പും, അതിന് ശേഷമുള്ള കാര്യങ്ങളുമെല്ലാം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. അച്ഛനും ചേച്ചിയുമായിരുന്നു ദിയയ്ക്ക് വേണ്ടി സംസാരിച്ചത്. ദിയയുടെ സ്ഥാപനത്തില്‍ ജീവനക്കാരായിരുന്ന മൂന്ന് സ്ത്രീകള്‍ അറുപത് ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോവുകയാണ് കുടുംബമിപ്പോള്‍.

Ads by Google
Friday 20 Jun 2025 11.59 AM
YOU MAY BE INTERESTED
Ads by Google
Ads by Google