Thursday, March 19, 2026 Last Updated 10 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Jun 2025 10.01 AM

' ഉറപ്പായും കാണേണ്ട ചിത്രം' ; റോന്തിനെ പ്രശംസിച്ച് മുരളി ഗോപി

about

വമ്പന്‍ താരനിരകളോ ബിഗ് ബജറ്റുകളോ ഇല്ലെങ്കില്‍ കൂടി ചില സിനിമകള്‍ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്താറുണ്ട്. അത്തരത്തില്‍ പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും നേടി മുന്നേറിയ പല ചിത്രങ്ങളുമുണ്ട് മലയാളത്തില്‍. അത്തരത്തില്‍ ബോക്സ് ഓഫിസ് വിജയവും നിരൂപക പ്രശംസയും നേടി കുതിക്കുകയാണ് ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഹി കബീർ രചനയും സംവിധാനവും നിർവഹിച്ച റോന്ത്. പ്രേക്ഷകര്‍ മാത്രമല്ല സിനിമാമേഖലയിലുള്ളവരും റോന്തിനെ പ്രശംസിച്ച് കമന്റുകള്‍ കുറിക്കുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുരളി ഗോപി. ഉറപ്പായും കാണേണ്ട ചിത്രമാണ് റോന്ത് എന്ന് മുരളി ഗോപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഷാഹി കബീറില്‍ നിന്ന് ഒരു ജോണര്‍ മസ്റ്റ് വാച്ച്. ദിലീഷ് പോത്തന്‍, ഷാഹി കബീര്‍ എന്നിവരില്‍ നിന്നും ഗംഭീര പ്രകടനങ്ങള്‍, ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

ഇലവീഴാ പൂഞ്ചിറയ്ക്ക് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോന്ത്. സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്‍, ബേബി നന്ദുട്ടി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Ads by Google
Friday 20 Jun 2025 10.01 AM
YOU MAY BE INTERESTED
Ads by Google
Ads by Google