Thursday, March 19, 2026 Last Updated 7 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Jun 2025 09.18 AM

' ഈ സന്ദര്‍ശനം അവിസ്മരണീയമായ അനുഭവമായിരുന്നു'; ശ്രീലങ്കന്‍ സര്‍ക്കാരിന് നന്ദി അറിയിച്ച് മോഹന്‍ലാല്‍

the, warm
photo-www.instagram.com/mohanlal/

മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മള്‍ട്ടി സ്റ്റാര്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മഹേഷ് നാരായണന്‍ ചിത്രത്തിന്റെ എട്ടാമത്തെ ഷെഡ്യൂളിനായി മോഹന്‍ലാല്‍ ഇപ്പോള്‍ ശ്രീലങ്കയിലാണ്. ഇപ്പോഴിതാ ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ ലഭിച്ച സ്വീകരണത്തെക്കുറിച്ച് മനസുതുറക്കുകയാണ് മോഹന്‍ലാല്‍.

തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് മോഹന്‍ലാല്‍ നന്ദി അറിയിച്ചു. ഒപ്പം ശ്രീലങ്കന്‍ പ്രധാനമന്ത്രി അമരസൂര്യ, സ്പീക്കര്‍ ഡോ.ജഗത് വിക്രമരത്‌ന, ഡെപ്യൂട്ടി സ്പീക്കര്‍ ഡോ റിസ്‌വി സാലി, സുഹൃത്തായ ഇഷാന്ത രത്‌നായക എന്നിവര്‍ക്കൊപ്പമുളള ചിത്രവും മോഹന്‍ലാല്‍ പങ്കുവെച്ചു.

' ഈ സന്ദര്‍ശനം അവിസ്മരണീയമായ അനുഭവമായിരുന്നു' എന്നാണ് സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ കുറിച്ചത്. നേരത്തെ പാര്‍ലമെന്റില്‍ നിന്നുളള മോഹന്‍ലാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അതേസമയം മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ദര്‍ശന രാജേന്ദ്രന്‍ ഉള്‍പ്പെടുന്ന സീനുകളുടെ ചിത്രീകരണം ആകും ശ്രീലങ്കയില്‍ നടക്കുക. 80 കോടിയോളം നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ രചനയും മഹേഷ് നാരായണന്‍ തെന്നയാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Ads by Google
Friday 20 Jun 2025 09.18 AM
YOU MAY BE INTERESTED
Ads by Google
Ads by Google