Thursday, March 19, 2026 Last Updated 5 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Jun 2025 09.09 AM

‘‘ബഡായി ബംഗ്ലാവില്‍ ഒരു കുട്ടി ലാലേട്ടനോട് മീശ പിരിക്കാമോ എന്ന് ചോദിക്കുന്നത് വൈറലായി മാറിയിരുന്നു; അത് പോലും സ്ക്രിപ്റ്റഡാണ്...’’ ബിബിന്‍ ജോര്‍ജ്

യുവനടന്മാരില്‍ ഏറെ ശ്രദ്ധേയനായ നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ് ഇപ്പോഴിതാ ബഡായി ബംഗ്ലാവിലെ 95 ശതമാനവും സ്ക്രിപ്റ്റഡായിരുന്നു എന്ന് പറയുകയാണ് ബിബിന്‍ ജോര്‍ജ്.
Bibin George, Bibin George about Badai Bungalow
Bibin George about Badai Bunglow scripting (Image Source: Youtube)

മലയാള സിനിമാപ്രേക്ഷകര്‍ക്കിടയില്‍ ഏറെയിഷ്ടപ്പെടുന്ന യുവനടന്മാരില്‍ ഒരാളാണ് ബിബിന്‍ ജോര്‍ജ്. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് തിരക്കഥയൊരുക്കി നാദിര്‍ഷാ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അമര്‍ അക്ബര്‍. ഈ സിനിമയിലൂടെ തിരക്കഥാകൃത്താണ് ബിബിന്‍ ജോര്‍ജും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ് കോമഡി സ്കിറ്റിന്റെ തിരക്കഥയെഴുതിയാണ് പ്രേക്ഷകരുടെ ഇഷ്ടം നേടിത്തുടങ്ങിയത്.
മലയാളക്കരയാകെ ചിരി പടർത്തിയ ഹിറ്റ് ടെലിവിഷൻ ഷോ ആയ ബഡായി ബംഗ്ലാവിന്റെ സ്ക്രിപ്റ്റ് എഴുതിയിരുന്നത് ബിബിൻ ജോര്‍ജാണ്. രമേഷ് പിഷാരടിയും മുകേഷും ധർമജനുമെല്ലാം അണിനിരന്ന്, ഇഷ്ട സിനിമ താരങ്ങള്‍ക്കൊപ്പം ഇന്റർവ്യു പോലെ ഇന്ററാക്ട് ചെയ്യുന്ന ടെലിവിഷന്‍ ഷോ മലയാളികള്‍ക്കിടയില്‍ ചിരി പടര്‍ത്തിയിരുന്നു.
ഇപ്പോഴിതാ ആ പ്രോഗ്രാമിലെ 95 ശതമാനം കണ്ടന്റും സ്ക്രിപ്റ്റഡാണ് എന്ന് പറയുകയാണ് ബിബിന്‍ ജോര്‍ജ്. പ്രേക്ഷകര്‍ കണ്ട് ചിരിച്ചിരുന്ന വളരെ സാധാരണ സംഭവങ്ങള്‍ പോലും സ്ക്രിപ്റ്റഡാണ് എന്നാണ് ബിബിന്‍ പറയുന്നത്.
‘‘കലാഭവനില്‍ യാതൊരു മാറ്റവും ഇല്ലാതെ സ്റ്റാറുകളെ മാത്രം അനുകരിച്ച്‌ നടക്കുമ്പോഴായിരുന്നു എന്തെങ്കിലും പുതിയതായി ചെയ്തൂടേ എന്ന ചിന്ത വരുന്നത്. അങ്ങനെ സ്പോട്ടില്‍ ചില സ്കിറ്റുകളുണ്ടാക്കി കളിക്കാന്‍ തുടങ്ങി. അപ്പോഴാണ് മനസിലായത് കോമഡി ഉണ്ടാക്കാനുള്ള കഴിവുണ്ട് എന്ന്. പിന്നീട് അത് എങ്ങനെ പേപ്പറില്‍ ആക്കാം എന്ന് ചിന്തിച്ചു. അങ്ങനെയാണ് സ്ക്രിപ്റ്റ് റൈറ്റിങ്ങിലേക്ക് കടക്കുന്നത്.
ബഡായി ബംഗ്ലാവ് ഞാനാണ് സ്ക്രിപ്റ്റ് ചെയ്തിരുന്നത്. അത് 136 എപ്പിസോഡുകള്‍ വരെ പോയി. അതില്‍ 95 ശതമാനവും സ്ക്രിപ്റ്റഡായിരുന്നു. രമേഷ് പിഷാരടിയും മുകേഷുമെല്ലാം തങ്ങളുടെ ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ പങ്കുവെക്കുന്നത് ഒഴിച്ചാല്‍ ബാക്കിയെല്ലാം ആ പ്രോഗ്രാമില്‍ സ്ക്രിപ്റ്റഡായിരുന്നു. ഉദാഹരണത്തിന്, ആ പ്രോഗ്രാമില്‍ ഏറ്റവും വൈറലായ ഒരു ക്ലിപ്പുണ്ടായിരുന്നു. മോഹൻലാലിനോട് ഒരു കുട്ടി ഒന്ന് മീശ പിരിക്കാമോ ലാലേട്ടാ എന്ന് ചോദിക്കുന്നത്. അത് പോലും സ്ക്രിപ്റ്റഡാണ്.
ദൃശ്യം സിനിമയുടെ സമയത്തായിരുന്നു അത് സംഭവിച്ചത്. അത് മാത്രമല്ല, അതേ എപ്പിസോഡില്‍ തന്നെ മുകേഷും മോഹൻലാലും വന്ദനത്തിലെ സീൻ റീ ക്രിയേറ്റ് ചെയ്തിരുന്നു. അത് എന്റെ മാത്രം താല്‍പര്യമായിരുന്നു. പലരും കരുതിയിരിക്കുന്നത് ബഡായി ബംഗ്ലാവ് ഒരു കോമഡി ഇന്റർവ്യു സീരീസാണ് എന്നാണ്. പക്ഷെ അങ്ങനെയല്ല എന്നതാണ് സത്യം....’’ ബിബിൻ ജോർജ് പറഞ്ഞു.

Ads by Google
Friday 20 Jun 2025 09.09 AM
YOU MAY BE INTERESTED
Ads by Google
Ads by Google