Thursday, March 19, 2026 Last Updated 6 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Jun 2025 12.41 PM

' ഇയാള് പറയും പോലെ ചെയ്യാനല്ലേ ഞാന്‍ ഇങ്ങ് വന്നിരിക്കുന്നത്' ; കല്യാണ വീട്ടില്‍ ഫോട്ടോഗ്രാഫറോട് ബൈജുവിന്റെ തഗ്ഗ്

reply, wedding

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബൈജു.സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ബൈജുവിന്റെ പുതിയൊരു വീഡിയോ ആണ്.

കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ ബാലു കിരിയത്തിന്റെ മകന്റെ വിവാഹം നടന്നത്. വിവാഹത്തില്‍ അതിഥിയായി ബൈജുവുമെത്തിയിരുന്നു. വരനും വധുവിനുമൊപ്പം നിന്ന് ബൈജു ഫോട്ടോയെടുക്കുന്നതിനിടെയാണ് രസകരമായ സംഭവവമുണ്ടാകുന്നത്. ഫോട്ടോയ്ക്ക് പോസ് െചയ്യവെ വരന് ഹസ്തദാനം നല്‍കിയ താരത്തോട് വധുവിനും കൈ നല്‍കാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബൈജു ഉടന്‍ തന്റേതായ ശൈലിയില്‍ അവര്‍ക്ക് മറുപടി നല്‍കുകയാണ്.

'' ഓ ഇയാള് പറയും പോലെ ചെയ്യാനല്ലേ ഞാന്‍ ഇങ്ങ് വന്നിരിക്കുന്നത്'' എന്നായിരുന്നു ബൈജുവിന്റെ മറുപടി. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കല്യാണ വീട്ടില്‍ മെയിന്‍ ആകാന്‍ ശ്രമിക്കുന്ന എല്ലാ ക്യാമറാമാന്മാര്‍ക്കുമുളളതാണ് ബൈജുവിന്റെ മറുപടിയെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം വീഡിയോ പങ്കുവെച്ചത് ഫോട്ടോഗ്രാഫര്‍മാര്‍ തന്നെയാണെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വ്യസനസമേതം ബന്ധുമിത്രാദികള്‍ ആണ് ബൈജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Ads by Google
Thursday 19 Jun 2025 12.41 PM
YOU MAY BE INTERESTED
Ads by Google
Ads by Google