Thursday, March 19, 2026 Last Updated 6 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Jun 2025 09.51 AM

' ഒരു നാക്ക് പിഴയില്‍ നിങ്ങള്‍ ഞങ്ങളെ ഒന്നിനും കൊള്ളാത്തവരാക്കി വലിച്ചെറിഞ്ഞു' ; കുറിപ്പുമായി ആര്‍ജെ അഞ്ജലി

her, call

പ്രാങ്ക് കോളിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഏറ്റുവാങ്ങുകയാണ് ആര്‍ജെ അഞ്ജലി. അഞ്ജലിയും നിരഞ്ജനയും ചേര്‍ന്ന് ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന സ്ത്രീയെ വിളിച്ച് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതാണ് അതിന് കാരണം. ഈ അവസരത്തില്‍ അമ്മു എന്ന് വിളിക്കുന്ന നിരഞ്ജനയെ കുറിച്ച് അഞ്ജലി പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

മകള്‍ എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റ്. നിരഞ്ജനയുടെ അമ്മയെ കുറിച്ചും സാഹചര്യങ്ങളെ കുറിച്ചുമൊക്കെയാണ് ആര്‍ ജെ അഞ്ജലി കുറിക്കുന്നത്. തങ്ങള്‍ ഒന്നിക്കുമ്പോള്‍ നിങ്ങളെ എല്ലാവരെയും ചിരിപ്പിക്കുന്ന പ്രാങ്ക് കാളുകളായെന്നും അവസാനം ഒരു നാക്ക് പിഴയില്‍ നിങ്ങള്‍ ഞങ്ങളെ ഒന്നിനും കൊളളാത്തവരാക്കി വലിച്ചെറിഞ്ഞുവെന്നുമെല്ലാം അഞ്ജലി പറയുന്നുണ്ട്.

'അമ്മൂന്റെ അമ്മയും ഞാനും ഒരുമിച്ച് കളിച്ച് വളര്‍ന്നവരാണ്. അന്ന് ഞാന്‍ ഇങ്ങനെ പല വീടുകളില്‍ മാറി മാറി വളര്‍ന്നു ജീവിക്കുമ്പോ അത്യാവശ്യം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയില്‍ ആയിരുന്നു അവള്‍ നല്ല ഉടുപ്പ്. നല്ല ഭക്ഷണം ഓണത്തിന് ചേച്ചിടെ വീട്ടില്‍. വല്യ ഊഞ്ഞാല്‍ ഇടും. മാനം മുട്ടെ ഉയരമുള്ള ഊഞ്ഞാല്‍ കുട്ടിക്കാലത്തെ എന്തെങ്കിലും മധുരമുള്ള ഓര്‍മ്മകള്‍ ബാക്കി ഉണ്ടെങ്കില്‍ അത് മാത്രമാണ് കടക്കെണിയില്‍ അകപ്പെട്ട് പോയപ്പോള്‍ മക്കള്‍ക്ക് വേണ്ടി എല്ലു മുറിയെ പണി എടുക്കാനും മനസ്സുള്ള എന്റെ ചേച്ചിയെ ആണ് പിന്നെ ഞാന്‍ കാണുന്നത് കുഞ്ഞുങ്ങളെ നോക്കാന്‍ എന്റെ വീട്ടില്‍ ജോലിക് വന്നു. ഉച്ചയ്ക്ക് ശേഷം മറ്റൊരു താല്‍ക്കാലിക ജോലി തരപ്പെട്ടപ്പോള്‍ ഉച്ചയ്ക്ക് ശേഷമുള്ള പിള്ളേരെ നോക്കല്‍ ജോലി നിരഞ്ജന യ്ക്ക് ആയി. മറ്റൊരു എന്നെ എവിടെയൊക്കെയോ ഞാന്‍ കണ്ടത് കൊണ്ടാണോ എന്ന് അറിയില്ല. അമ്മു അങ്ങനെ ജോലി ചെയ്യുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല. അവള്‍ വരുന്ന സമയം അവളെയും കൂട്ടി video എടുത്തു തുടങ്ങി. പിള്ളേര്‍ക്ക് ഫുഡ് കൊടുക്കണം പിള്ളേരെ കുളിപ്പിക്കണ്ടേ എന്നൊക്കെ ഒന്ന് വാ അമ്മുവേ എന്ന് എന്റെ അമ്മ പറയുമ്പോ അമ്മ.ഒരു മിനിറ്റ് ഇപ്പോ വരാം എന്ന് പറഞ്ഞു ഞങ്ങള്‍ മുങ്ങും. ആ 5 മിനിറ്റുകള്‍ മണിക്കൂറുകളായി നിങ്ങളെ ചിരിപ്പിച്ച prank കാളുകള്‍ ആയി. അവസാനം ഒരു നാക്ക് പിഴയില്‍ നിങ്ങള്‍ ഞങ്ങളെ ഒന്നിനും കൊള്ളാത്തവരാക്കി വലിച്ചെറിഞ്ഞു. അമ്മു mandrake അല്ല. അമ്മൂന്റെ മുഖത്തിന് അഹങ്കാരം അല്ല. അവള്‍ പഠിക്കട്ടെ. ആരെയും ഭയപ്പെടാതെ ജീവിക്കട്ടെ. മെഴുകല്‍ ആയി നിങ്ങള്‍ക്ക് തോന്നും. അമ്മൂന് വേണ്ടി ചിലപ്പോ ഞാന്‍ കരഞ്ഞു മെഴുകും', എന്നായിരുന്നു ആര്‍ ജെ അഞ്ജലിയുടെ വാക്കുകള്‍.

Ads by Google
Thursday 19 Jun 2025 09.51 AM
YOU MAY BE INTERESTED
Ads by Google
Ads by Google