Thursday, March 19, 2026 Last Updated 5 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Jun 2025 04.08 PM

രണ്ടാമത്തെ കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ട് നടി ഇല്യാന ഡിക്രൂസ്

ileana-dcruz-

നടി ഇല്യാന ഡിക്രൂസിനും മൈക്കിള്‍ ഡോളനും രണ്ടമത്തെ കുഞ്ഞ് പിറന്നു. ഫാദേഴ്‌സ് ഡേയിലാണ് ഇല്യാന കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചത്. അച്ഛന്‍ മൈക്കിളിനൊപ്പമുളള കുഞ്ഞിന്റെ ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി നടി പങ്കുവെക്കുകയായിരുന്നു.

എക്കാലവും മികച്ച വ്യക്തിയായി തുടരുന്ന മൈക്കിളിന് പിതൃദിനാശംസകള്‍. സ്‌നേഹിക്കുന്ന പുരുഷന്‍, കുഞ്ഞ് അര്‍ഹിക്കുന്ന ഏറ്റവും നല്ല രക്ഷിതാവായി മാറുന്നത് കാണുമ്പോള്‍ തോന്നുന്ന വികാരം പറഞ്ഞറിയിക്കാന്‍ കഴിയില്ല എന്ന കുറിപ്പോടെയായിരുന്നു ഇല്യാനയുടെ സ്‌റ്റോറി.

ileana-dcruz-

ഗര്‍ഭിണിയാണെന്ന വിവരം ഈ വര്‍ഷം ആദ്യം താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. അതേസമയം കുഞ്ഞ് ജനിച്ച വിവരം ഇരുവരും ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല.

2023 ലാണ് ദമ്പതികള്‍ക്ക് ആദ്യത്തെ കുഞ്ഞ് പിറന്നത്. കോവ ഫിയോനിക്‌സ് ഡോന്‍ എന്നാണ് ആദ്യത്തെ മകന്റെ പേര്. 2023 മേയ് 13 നായിരുന്നു ഇല്യാനയും മൈക്കിളും വിവാഹിതരായത്.

Ads by Google
Wednesday 18 Jun 2025 04.08 PM
YOU MAY BE INTERESTED
Ads by Google
Ads by Google