Thursday, March 19, 2026 Last Updated 9 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Jun 2025 04.39 PM

മുന്തിരിങ്ങ ഫ്രോക്കിൽ സായ്പല്ലവി, നെയ്റോസ്റ്റ് ഔട്ട്‌ഫിറ്റിൽ നയൻ‌താര, ഇഡലി സാരിയിൽ അനുഷ്ക ; എഐ ഫുഡ്‌ ഫാഷനിൽ തെന്നിന്ത്യൻ താരങ്ങൾ; വീഡിയോ വൈറൽ

uploads/news/2025/06/786749/1000486559.jpg
AI Food fashion outfit of celebrities (Image Source: Instagram)

നിർമിതബുദ്ധി (എഐ) യുടെ അതിവേഗത്തിലുള്ള മുന്നേറ്റം ലോകത്തെ മുഴുവൻ അമ്പരപ്പിക്കുന്നുണ്ട്. യഥാർത്ഥ ത്തിലുള്ളത് ഏതാണ് വ്യാജം ഏതാണ് എന്നുപോലും തിരിച്ചറിയാനാകാത്ത നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
കൗതുകകരമായ അതേസമയം അമ്പരപ്പിക്കുന്ന എഐ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും തരംഗമാകുന്നുണ്ട്. മിക്കപ്പോഴും സെലിബ്രിറ്റികളാണ് എഐ തരംഗത്തിൽ വൈറൽ ആകുന്നത്.
ഇപ്പോഴിതാ എഐ യുടെ ഒരു കിടിലൻ വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. വീഡിയോയിൽ ഫുഡ്‌ ഔട്ട്‌ഫിറ്റിൽ തിളങ്ങി നിൽക്കുന്ന സൗത്ത് ഇന്ത്യൻ താരറാണിമാരെ കാണാം. നയൻ‌താര, സായ്പല്ലവി, കാജൽ അഗർവാൾ, അനുഷ്ക, തമന്ന എന്നിവരാണ് ആളുകൾക്ക് ഏറെയിഷ്ടമുള്ള ഭക്ഷണ ഔട്ട്‌ഫിറ്റുകളിൽ എത്തുന്നത്.
ആദ്യമെത്തുന്നത് നെയ്റോസ്റ്റ് ഔട്ട്ഫിറ്റിൽ നയൻ‌താരയാണ്‌. പിന്നാലെ മുന്തിരിങ്ങയിൽ സായ്പല്ലവി, പൊറോട്ടയിൽ കാജൽ അഗർവാൾ, നൂഡിൽസിൽ തൃഷ, ഇഡലി സാരിയിൽ അനുഷ്ക, ഉഴുന്നുവടയിൽ തമന്ന എന്നിവരെയും കാണാം. ഫുഡ്‌ ഫാഷനിൽ ആരാണ് തിളങ്ങുന്നത് എന്ന ക്യാപ്ഷൻ നൽകിയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. പ്രണവ് വിജയൻ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Ads by Google
Wednesday 18 Jun 2025 04.39 PM
YOU MAY BE INTERESTED
Ads by Google
Ads by Google