Thursday, March 19, 2026 Last Updated 6 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Jun 2025 11.57 AM

' വളരെ ശാന്തനായ വ്യക്തി' ; കാവ്യാ മാധവന്റെ അച്ഛന് ആദരാഞ്ജലിയര്‍പ്പിച്ച് അനൂപ് മേനോന്‍

father

കാവ്യാ മാധവന്റെ അച്ഛന്‍ പി. മാധവന് ആദരാഞ്ജലികളര്‍പ്പിച്ച് നടനും സംവിധായകനുമായ അനൂപ് മേനോന്‍. കാവ്യാമാധവനും അനൂപ് മേനോനും മുഖ്യവേഷങ്ങളിലെത്തിയ ഷീ ടാക്‌സി എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നത് ഷിംലയിലും കൂര്‍ഗിലുമായിരുന്നു. അന്ന് അദ്ദേഹവുമൊത്ത് ചെലവഴിച്ച നിമിഷങ്ങളേക്കുറിച്ചുളളതാണ് അനൂപ് മേനോന്റെ കുറിപ്പ്.

'' വിട മാധവന്‍ ചേട്ടാ... ഷീ ടാക്‌സിയുടെ ഷൂട്ടിനായി ഷിംലയിലും കൂര്‍ഗിലും ചെലവഴിച്ച നല്ല നാളുകള്‍ ഒരിക്കലും മറക്കാനാവില്ല. നിങ്ങള്‍ വളരെ ശാന്തനായ ഒരു വ്യക്തിയായിരുന്നു. നിങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ'', അനൂപ് മേനോന്റെ വാക്കുകള്‍.

തിങ്കളാഴ്ചയാണ് നടി കാവ്യാ മാധവന്റെ അച്ഛന്‍ പി മാധവന്‍ അന്തരിച്ചത്. കാസര്‍കോട് നീലേശ്വരം സ്വദേശിയായ മാധവന്റെ അന്ത്യം ചെന്നൈയില്‍വെച്ചായിരുന്നു. കാസര്‍കോട് നീലേശ്വരം പളളിക്കര കുടുംബാംഗമായ പി. മാധവന്‍ സുപ്രിയ ടെക്‌സ്റ്റൈല്‍സ് ഉടമയുമാണ്.

Ads by Google
Wednesday 18 Jun 2025 11.57 AM
YOU MAY BE INTERESTED
Ads by Google
Ads by Google