Thursday, March 19, 2026 Last Updated 6 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Jun 2025 10.48 AM

സ്‌റ്റോപ്പ് ഇറ്റ് ഗയ്‌സ്; അനുവാദമില്ലാതെ വീഡിയോ ചിത്രീകരിച്ചതില്‍ പാപ്പരാസികളോട് പ്രകോപിതയായി സാമന്ത

samantha-ruth-prabhu-
photo-www.instagram.com/instantbollywood/

ജിമ്മിന് പുറത്ത് നിന്ന് അനുവാദമില്ലാതെ തന്റെ വീഡിയോ പകര്‍ത്തിയ ഓണ്‍ലൈന്‍ ചാനലുകാരോട് പ്രകോപിതയായി നടി സാമന്ത. ഫോണില്‍ സംസാരിച്ചുകൊണ്ട് പുറത്തിറങ്ങുന്നതിനിടെ തന്റെ ചിത്രങ്ങള്‍ എടുക്കുന്നത് നിര്‍ത്തണമെന്ന് അവര്‍ ചാനലുകാരോട് അഭ്യര്‍ഥിച്ചു. വീണ്ടും ഇത് തുടര്‍ന്നതോടെയാണ് താരം പ്രകോപിതയായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ജിം സെക്ഷന്‍ കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍ തന്റെ ചിത്രമെടുക്കുന്നതുകണ്ട് സാമന്ത അവരോട് ദയവായി നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. വീണ്ടും പാപ്പരാസികള്‍ താരത്തെ വളഞ്ഞപ്പോഴാണ് ഇതൊന്ന് നിര്‍ത്തൂ എന്ന് സാമന്ത പറഞ്ഞത്. വീഡിയോ വൈറലായതോടെ നിരവധി ആരാധകരാണ് സാമന്തയക്ക് പിന്തുണയുമായി രംഗത്തുവന്നത്.

രാജ് നിഡിമോരു, കൃഷ്ണ ഡി.കെ. എന്നിവരുടെ 'രക്ത് ബ്രഹ്മാണ്ഡ്: ദി ബ്ലഡി കിംഗ്ഡം' എന്ന സീരീസാണ് സാമന്തയുടേതായി റിലീസിനായി ഒരുങ്ങുന്നത്. ആദിത്യ റോയ് കപൂര്‍, അലി ഫസല്‍, വാമിക ഗബ്ബി, ജയ്ദീപ് അഹ്ലാവത് എന്നിവരും ഈ സീരീസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഈയിടെ ശുഭം എന്ന തെലുങ്ക് ചിത്രം സാമന്ത നിര്‍മിച്ചിരുന്നു. മാ ഇന്‍ടി ബംഗാരം എന്ന തെലുങ്ക് ചിത്രവും സാമന്തയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Ads by Google
Wednesday 18 Jun 2025 10.48 AM
YOU MAY BE INTERESTED
Ads by Google
Ads by Google