Thursday, March 19, 2026 Last Updated 7 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Jun 2025 04.43 PM

ധനുഷിനോട് മെലിയാന്‍ ആവശ്യപ്പെട്ടു, അദ്ദേഹം രസകരമായ മറുപടിയാണ് തന്നത്; കുബേര സംവിധായകന്‍

-sekhar-kammula

ധനുഷും നാഗാര്‍ജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കുബേര റിലീസിനൊരുങ്ങുകയാണ്. ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഒരേ സമയം തെലുങ്കിലും തമിഴിലും ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹിന്ദിയിലും മലയാളത്തിലും ഡബ്ബ് ചെയ്ത പതിപ്പും റിലീസിനെത്തും. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയാകുന്നത്.

ഇപ്പോള്‍ 'കുബേര'യെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ശേഖര്‍ കമ്മൂല. കുബേരയില്‍ അഭിനയിക്കുന്നതിനായി ധനുഷ് ചെയ്ത തയ്യാറെടുപ്പുകളെ കുറിച്ചാണ് കമ്മൂല മനസ് തുറന്നത്. ചിത്രത്തിന് വേണ്ടി ഇനിയും മെലിയാന്‍ ധനുഷിനോട് താന്‍ ആവശ്യപ്പെട്ടിരുന്നെന്നും ധനുഷിന്റെ രസകരമായ മറുപടിയും കമ്മൂല വെളിപ്പെടുത്തുകയും ചെയ്തു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

'ധനുഷിനെ ആദ്യം കാണുമ്പോള്‍ ഇനിയും മെലിയണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. 'എന്നോട് മെലിയണമെന്ന് ആവശ്യപ്പെടുന്ന ഒരേയൊരു ആള്‍ താങ്കളാണ്. എല്ലാവരും എന്റെ ഈ ശരീര പ്രകൃതത്തെ കുറിച്ച് പരാതി പറയുന്നവരാണ്', എന്നായിരുന്നു ധനുഷിന്റെ മറുപടി', ശേഖര്‍ കമ്മൂല പറഞ്ഞു.

പക്ഷേ കഥാപാത്രത്തിന് വേണ്ടി പ്രത്യേക ഭക്ഷണക്രമങ്ങള്‍ പാലിച്ച് ധനുഷ് ശരീരഭാരം പിന്നെയും കുറച്ചുവെന്നും ശേഖര്‍ പറഞ്ഞു. 'കുബേരയ്ക്ക് വേണ്ടി ധനുഷ് ഭക്ഷണത്തില്‍ കാര്യമായി ശ്രദ്ധിച്ചു. ശരീരഭാരം നന്നായി കുറച്ചു.അദ്ദേഹം ഒരു സൂപ്പര്‍മാനാണ്', ശേഖര്‍ കൂട്ടിച്ചേര്‍ത്തു.

കുബേരയില്‍ ദേവ എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. ട്രെയിലറില്‍ ധനുഷിനെ വ്യത്യസ്ത ലുക്കില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ധനുഷിന്റെയും രശ്മികയുടെയും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നുണ്ട്. നാഗാര്‍ജുനയും കട്ടക്ക് തന്നെ ഇവരുടെയൊപ്പമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പണക്കാരനും, ഏറ്റവും വലിയ ദരിദ്രനും തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ പ്രമേയം.

ജൂണ്‍ 20 ന് ആഗോള റിലീസായി എത്തുന്ന ചിത്രം വമ്പന്‍ റിലീസായി കേരളത്തില്‍ എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്. സുനില്‍ നാരംഗ്, പുസ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ്.

Ads by Google
Tuesday 17 Jun 2025 04.43 PM
YOU MAY BE INTERESTED
Ads by Google
Ads by Google